കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് : ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയുമായി ബിജെപി

For full experience, Download our mobile application:
Get it on Google Play

ബെംഗളുരു : കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ടപട്ടികയുമായി ബിജെപി. പ്രഖ്യാപിക്കുന്നത് 189 സ്ഥാനാർത്ഥികളെ. മുഖ്യമന്ത്രി ബസവരാജ്
ബൊമ്മെ ഷിഗോനിൽ മത്സരിക്കും. കൂറുമാറിവന്ന ശ്രീമന്ത് പാട്ടീലിനും സീറ്റ് ലഭിച്ചു. യെദിയൂരപ്പയുടെ മകൻ വിജയേന്ദ്ര ശിക്കാരിപുരയിൽ നിന്ന് മത്സരിക്കും. കോൺഗ്രസ് ഇത് വരെ പ്രഖ്യാപിച്ചത് 168 സ്ഥാനാർഥികളെയാണ്. ജെഡിഎസ് 90 സ്ഥാനാർഥികളെയും പ്രഖ്യാപിച്ചു. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ദരാമയ്യയുടെ മണ്ഡലമായ കോലാറിൽ നിന്ന് വി സോമണ്ണ മത്സരിക്കും. സോമണ്ണയുടെ മണ്ഡലമായ ഗോവിന്ദരാജ് നഗറിലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല.

യുവാക്കൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയെന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഒബിസി – 32, എസ്‍സി – 30, എസ്‍ടി – 16 എന്നിങ്ങനെയാണ് സീറ്റ് നൽകിയിരിക്കുന്നത്. 52 പേർ പുതിയ സ്ഥാനാർഥികളാണ്. പിന്നാക്കവിഭാഗക്കാർക്ക് മുൻഗണന നൽകിയെന്ന് അരുൺ സിംഗും പ്രതികരിച്ചു. എട്ട് സ്ത്രീകൾക്ക് ആദ്യപട്ടികയിൽ സീറ്റ് നൽകിയിട്ടുണ്ട്. പ്രായം മാനദണ്ഡമാക്കിയതിനെതിരെ കേന്ദ്ര നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ച ജഗദീഷ് ഷെട്ടറിന്‍റെ മണ്ഡലമായ ഹുബ്ബള്ളി സെൻട്രലിൽ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. മത്സരിക്കാനില്ലെന്ന് കേന്ദ്ര നേതൃത്വത്തെ അറിയിച്ച ഈശ്വരപ്പയുടെ മണ്ഡലമായ ശിവമൊഗ്ഗയിൽ നിന്ന് കെ ബി അശോക് നായിക് മത്സരിക്കും.

പ്രമുഖരും മണ്ഡലവും
ഷിഗ്ഗോൻ – മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ
ചിക്കോടി – രമേശ് കട്ടി
കാഗ്‍വാദ് – ശ്രീമന്ത് പാട്ടീലിന് സീറ്റ്
അരഭാവി – ബാലചന്ദ്ര ജർക്കിഹോളി,
ഗോകക് – രമേശ് ജർക്കിഹോളി
യംകൻമർഡി – ബസവരാജ് ഹുൻട്രി
ബെല്ലാരി റൂറൽ – ബി ശ്രീരാമുലു
ബെല്ലാരി സിറ്റി – ഗാലി സോമശേഖര റെഡ്ഡി
ശിവമൊഗ്ഗ – കെ ബി അശോക് നായിക്
ശിക്കാരിപുര – ബി വൈ വിജയേന്ദ്ര
യെദിയൂരപ്പയുടെ മകൻ
ചിക്കമഗളുരു – സി ടി രവി
ചിക്കനായഗനഹള്ളി – ജെ സി മധുസ്വാമി
ചിക്കബല്ലാപൂർ – ആരോഗ്യമന്ത്രി കെ സുധാക‍ർ തന്നെ
കോലാർ – വി സോമണ്ണ
ആർ ആർ നഗർ – മുനിരത്ന
മല്ലേശ്വരം – അശ്വത്ഥ് നാരായണൻ

 

ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത്  കുറഞ്ഞത്‌ 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക്  അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത്‌ 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; ഒരാൾ കസ്റ്റഡിയിൽ

0
പത്തനംതിട്ട: പത്തനംതിട്ട ​ഗവി മീനാറിൽ അം​ഗനവാടി ജീവനക്കാരിയെ മരിച്ച നിലയിൽ കണ്ടെത്തി....

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...

ഗവര്‍ണറുടെ നയപ്രഖ്യാപനത്തിൽ വന്ദേമാതരം ഒഴിവാക്കി വിജയ് സർക്കാർ

0
ചെന്നൈ: പതിനേഴാം തമിഴ്നാട് നിയമസഭയുടെ ആദ്യ സമ്മേളനം ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ...