ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനെയും അര്‍ദ്ധസൈനീക വിഭാഗത്തെയും വിന്യസിച്ച് സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരി ഗേറ്റിന് സമീപം പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ പരിശോധിക്കുന്നു.
ചോദ്യം ചെയ്യലിന് മുന്നോടിയായി വസതിയില്‍ വച്ച് കെജ്‌രിവാള്‍ മാധ്യമങ്ങളുമായി സംസാരിച്ചു. 11 മണിയോടെ സിബിഐ ആസ്ഥാനത്ത് അരവിന് കെജ്‌രിവാള്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപിമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചെത്തി. മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്.