കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയ്യുന്നു ; ഡൽഹിയിൽ കനത്ത സുരക്ഷ

For full experience, Download our mobile application:
Get it on Google Play

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ മദ്യനയ അഴിമതിക്കേസില്‍ സിബിഐ ചോദ്യം ചെയ്യുന്നു. ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിബിഐ ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പോലീസിനെയും അര്‍ദ്ധസൈനീക വിഭാഗത്തെയും വിന്യസിച്ച് സിബിഐ ആസ്ഥാനത്തിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കശ്മീരി ഗേറ്റിന് സമീപം പ്രതിഷേധിച്ച എഎപി പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്ക് മുന്നിലും സുരക്ഷ ശക്തമാക്കി. ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരെ പരിശോധിക്കുന്നു.

ചോദ്യം ചെയ്യലിന് മുന്നോടിയായി വസതിയില്‍ വച്ച് കെജ്‌രിവാള്‍ മാധ്യമങ്ങളുമായി സംസാരിച്ചു. 11 മണിയോടെ സിബിഐ ആസ്ഥാനത്ത് അരവിന് കെജ്‌രിവാള്‍ എത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍, എഎപി എംപിമാരും അദ്ദേഹത്തിന് പിന്തുണ അറിയിച്ചെത്തി. മദ്യനയ അഴിമതികേസില്‍ ദില്ലി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉള്‍പ്പെടെയുള്ള കുറ്റാരോപിതരുടെ അവകാശവാദങ്ങളില്‍ വ്യക്തത തേടിയാണ് കെജ്‌രിവാളിനെ സിബിഐ ചോദ്യം ചെയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക്...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....