Friday, March 29, 2024 7:29 pm

ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ ക്വിറ്റ് എന്‍.ഡി.എ ക്ക് തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ക്വിറ്റ് ഇന്ത്യാ  ദിനത്തില്‍ രാജ്യത്ത് ക്വിറ്റ് എന്‍.ഡി.എ മുദ്രാവാക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് ബീഹാറില്‍ തുടക്കം കുറിച്ചതായി കെ.പി.സി.സി ഉപാദ്ധ്യക്ഷന്‍ വി.റ്റി ബല്‍റാം എം.എല്‍.എ. ഡി.സി.സി പ്രസിഡന്‍റ് സതീഷ് കൊച്ചുപറമ്പില്‍ നയിക്കുന്ന ആസാദി കാ ഗൗരവ് പദയാത്രയുടെ രണ്ടാം ദിന പര്യടനം റാന്നി മന്ദമരുതിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Lok Sabha Elections 2024 - Kerala

രാജ്യവ്യാപകമായി ബി.ജെ.പി വിരുദ്ധ മുഖ്യമന്ത്രിമാരെയും നേതാക്കളേയും ഇ.ഡി യെ ഉപയോഗിച്ച് പലതരത്തിലും ബി.ജെ.പി വേട്ടയാടുകയാണ്. അവര്‍ വേട്ടയാടാത്ത ഏക ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി മാത്രമാണ്. പിണറായിയും മോദിയും സ്വീകരിക്കുന്ന ഭായി ഭായി സമീപനമാണ് ഇതിന് കാരണം. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യുടെ കക്ഷത്തിലാണ് പിണറായിയുടെ തലയെന്നും എപ്പോള്‍ അമിത് ഷാ കൈ അയയ്ക്കുന്നുവോ അപ്പോള്‍ പിണറായി തുറുങ്കില്‍ അടക്കപ്പെടുമെന്ന് ബല്‍റാം പറഞ്ഞു. ഇന്‍ഡ്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ അര്‍ഹതയുള്ള ഏക രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യന്‍ ദേശീയതയെ നെഞ്ചിലേറ്റി ലാളിക്കുന്ന ഇന്ത്യന്‍  നാഷണല്‍ കോണ്‍ഗ്രസിന് മാത്രമാണെന്നും സംഘപരിവാറും കമ്മ്യൂണിസ്റ്റുകളും എക്കാലവും ഇന്ത്യന്‍  സ്വാതന്ത്ര്യ സമരത്തിന് തുരങ്കം വെച്ചവരാണെന്നും ബല്‍റാം പറഞ്ഞു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് രാജു മരുതിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, ആന്‍റോ ആന്‍റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാന്‍, റ്റി.കെ സാജു, സതീഷ് പണിക്കര്‍, ജാഥാ വൈസ് ക്യാപ്റ്റന്മാരായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ജനറല്‍ കണ്‍വീനര്‍ സാമുവല്‍ കിഴക്കുപുറം, കോ-ഓര്‍ഡിനേറ്റര്‍മാരായ സുനില്‍. എസ്. ലാല്‍, സജി കൊട്ടയ്ക്കാട്, റോബിന്‍ പീറ്റര്‍, മാലേത്ത് സരളാദേവി എക്സ് എം.എല്‍.എ, ജോര്‍ജ്ജ് മാമ്മാന്‍ കൊണ്ടൂര്‍, അഹമ്മദ് ഷാ, ലിജു ജോര്‍ജ്ജ്, എബ്രഹാം മാത്യു പനച്ചമൂട്ടില്‍, സതീഷ് ബാബു, ലാലു ജോണ്‍, ജാസിം കുട്ടി, റോഷന്‍ നായര്‍, തോമസ് അലക്സ്, സി.കെ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പയ്യാമ്പലം സ്മൃതി കുടീരങ്ങളിലെ അതിക്രമം ; ഒരാൾ കസ്റ്റഡിയിൽ

0
കണ്ണൂർ: പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമത്തിൽ ഒരാൾ കസ്റ്റ‍ഡിയിൽ. ബീച്ചിൽ കുപ്പി പെറുക്കുന്ന...

മുക്താര്‍ അന്‍സാരിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് കോടതി

0
ഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ അഞ്ച് തവണ എം.എല്‍.എയായിരുന്ന മുക്താര്‍ അന്‍സാരിയുടെ ദുരൂഹമരണത്തില്‍...

മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ് കേസ് എടുത്തു

0
കസബ: മാഹിയെക്കുറിച്ചുള്ള വിവാദ പരാമർശത്തിൽ പി സി ജോർജ്ജിന് എതിരെ പോലീസ്...

കേരള എൻജിനിയറിങ്, മെഡിക്കൽ പ്രവേശനം ; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

0
തിരുവനന്തപുരം: കേരളത്തിലെ എൻജിനിയറിങ് / ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ...