പോത്തന്‍കോട് വീടുകയറി ആക്രമണം : പിന്നില്‍ ക്വട്ടേഷന്‍ സംഘം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പോത്തന്‍കോട് മീനാറയില്‍ പ്രവാസിയായ യുവാവിനെ വീടുകയറി ആക്രമിച്ച സംഭവത്തിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമെന്ന് സ്ഥിരീകരിച്ച് പോലീസ്. ഷഹനാസിനെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത് ഗള്‍ഫില്‍ നിന്നാണെന്ന് പ്രതി സജാദ് മൊഴി നല്‍കി. പിടിയിലായ സജാദിനും രഞ്ജിത്തിനും എതിരെ വധശ്രമകുറ്റം ചുമത്തി പോലീസ് കേസെടുത്തു. അക്രമികളെ അറിയില്ലെന്ന ഷഹനാസിന്റെ മൊഴിയില്‍നിന്ന് തന്നെ ക്വട്ടേഷന്‍ ആണോ എന്ന സംശയം പൊലീസിന് ഉണ്ടായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലില്‍ ഗള്‍ഫില്‍ നിന്നുള്ള ക്വട്ടേഷന്‍ ഏറ്റെടുത്തതാണെന്ന് പ്രതികള്‍ സമ്മതിച്ചു. കൊല്ലം സ്വദേശി അന്‍വര്‍ പിടിയിലായ സജാദിന് ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

മീനാറ സ്വദേശി ഷഹനാസിനാണ് മര്‍ദ്ദനമേറ്റത്. രണ്ടു ബൈക്കുകളില്‍ എത്തിയ അഞ്ചംഗ സംഘമാണ് ഷഹനാസിനെ വീട്ടില്‍ കയറി ആക്രമിച്ചത്. വൈകിട്ട് നാല് മണിയോടുകൂടിയാണ് ആക്രമണം. സ്ത്രീകളുടെയും കുട്ടികളുടെയും മുന്നില്‍വച്ചായിരുന്നു ക്രൂര മര്‍ദ്ദനം. ആക്രമണത്തില്‍ ഷഹനാസിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയമസഭാ കയ്യാങ്കളി കേസ് ; സിപിഎമ്മിന് തിരിച്ചടി ; വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

0
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസിൽ സിപിഎമ്മിന് തിരിച്ചടി. വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്ന...

അനധികൃത രാജ്യാന്തര പണമിടപാട് ; ഒമാനില്‍ പ്രവാസി അറസ്റ്റില്‍

0
മസ്‌കത്ത് : അനധികൃതമായി രാജ്യാന്തര പണമിടപാടുകള്‍ നടത്തിയ പ്രവാസിയെ റോയല്‍ ഒമാന്‍...

മത്സ്യബന്ധനത്തിനിടെ കായലിൽ വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം

0
ഹരിപ്പാട്: കായംകുളം കായലിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കായലിൽ വീണ് തൊഴിലാളിക്ക്...

കുമ്പഴയിലെ ബസ്സ് സ്റ്റോപ്പുകള്‍ ജംഗ്ഷനിലേക്ക് മാറ്റി സ്ഥാപിച്ചു – ഗതാഗതം കൂടുതല്‍ രൂക്ഷമാക്കി :...

0
പത്തനംതിട്ട: സ്ഥിരം അപകടമേഖലയായ കുമ്പഴയില്‍ തലതിരിഞ്ഞ ട്രാഫിക് പരിഷ്കാരവുമായി പത്തനംതിട്ടയിലെ മോട്ടോര്‍...