പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി ; രണ്ട് പേർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി. പ്ലസ് വൺ വിദ്യാർഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാർഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിൻ(30) എന്നിവരെ വെള്ളറട പോലീസ് അറസ്റ്റ് ചെയ്തു. ആവശ്യത്തിനു മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയും ക്വട്ടേഷൻ ഏറ്റെടുത്തവരും തമ്മിലുള്ള കരാർ. പ്ലസ് വൺ വിദ്യാർഥിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയുടെ പ്രണയാഭ്യർഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നൽകണമെന്നുമായിരുന്നു ഇവരുടെ ഭീഷണി. അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞതോടെ ശല്യം സഹിക്കാനാകാതെ മാതാവ് വെള്ളറട പോലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് പ്രതികളെ പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിക്ക് 17 വയസ് ആണ് പ്രായമെന്നതിനാൽ ജുവനൈൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെ വീട്ടിലെത്തിയ പോലീസ് മാതാപിതാക്കളോടും കുട്ടിയോടും കേസിന്‍റെ ഗൗരവം വിശദീകരിച്ചു. പ്രതികൾക്കെതിരെ മറ്റ് സ്റ്റേഷനിലും കേസുണ്ടെന്നും പോലീസ് അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...