Monday, May 20, 2024 10:55 am

അച്ഛനെ കൊല്ലാൻ ക്വട്ടേഷൻ ; പതിനേഴുകാരൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

ലഖ്‌നോ : ക്വട്ടേഷൻ നൽകി അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തിലെ പതിനേഴുകാരൻ അറസ്റ്റിൽ. യു.പിയിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം. വ്യാഴാഴ്ച മകനുമായി സ്കൂളിലേക്ക് പോവുകയായിരുന്ന 55കാരനെ തടഞ്ഞു നിർത്തി നെഞ്ചിലേക്ക് നിറയൊഴിക്കുകയായിരുന്നു. മകന്റെ തെറ്റായ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തതും പോക്കറ്റ് മണി നല്കാത്തതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. മകനെക്കൂടാതെ മൂന്നുപേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെയാണ് പതിനേഴുകാരൻ വാടക കൊലയാളികളെ കണ്ടെത്തിയത്. ആദ്യം വാടക കൊലയാളികൾ 20 ലക്ഷം രൂപ ആവശ്യപ്പെട്ടെങ്കിലും പിന്നീട് 6 ലക്ഷം രൂപയ്ക്ക് കരാർ ഉറപ്പിക്കുകയും 1.5 ലക്ഷം രൂപ മുൻകൂറായി നൽകുകയും ചെയ്തു. ബാക്കി തുക കുറ്റകൃത്യത്തിന് ശേഷം നൽകാമെന്ന് ഉറപ്പും നൽകി. തന്റെ സുഹൃത്തുക്കളിൽ നിന്നുമാണ് പതിനേഴുകാരൻ പണം വാങ്ങിയതെന്നും പോലീസ് പറയുന്നു. പതിനേഴുകാരന്‍റെ സഹോദരന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പതിനേഴുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ശബരിമലയില്‍ യന്ത്രവത്കൃത ശുചീകരണത്തിന്‍റെ സാധ്യത പരിശോധിച്ച് ദേവസ്വം ബോർഡ്

0
പത്തനംതിട്ട : ശബരിമലയിലും അനുബന്ധ കേന്ദ്രങ്ങളിലും യന്ത്രവത്കൃത ശുചീകരണത്തിന്‍റെ സാധ്യത ദേവസ്വം...

കടുത്തവേനലും ഉഷ്ണതരംഗവും ; പത്തനംതിട്ട ജില്ലയിൽ നഷ്ടം 85 ലക്ഷം രൂപ

0
പത്തനംതിട്ട : കടുത്തവേനലും ഉഷ്ണതരംഗവും ജില്ലയിലെ കാർഷിക മേഖലയെ സാരമായി ബാധിച്ചു....

കാലാവധി കഴിഞ്ഞ ഹെലികോപ്റ്ററുകളും വിമാനങ്ങളും ; ഉപരോധങ്ങളാൽ വലഞ്ഞ ഇറാന്‍റെ വ്യോമയാന മേഖല

0
ടെഹ്റാൻ : രാജ്യാന്തര ഉപരോധങ്ങളുടെ കയ്പ്പുനീർ ആവോളം കുടിച്ചതാണ് ഇറാന്‍റെ വ്യോമയാന...

തിരുവല്ല നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ താളംതെറ്റി

0
തിരുവല്ല : വേനൽമഴ കനത്തതോടെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പലയിടത്തും താളംതെറ്റി....