ഖുർആൻ പഠനം കാലഘട്ടത്തിന്റെ ആവശ്യം – സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ല്യാർ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: ഖുർആൻ പഠനം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ട് ഇ സുലൈമാൻ മുസ്ല്യാർ. വെന്നിയൂരിൽ കെവി കുഞ്ഞാലൻ കുട്ടി മുസ്ല്യാർ സ്മാരക അൽ ബയാൻ ഖുർആൻ അക്കാദമിയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക തിന്മകളെ പ്രതിരോധിക്കാനും ജനങ്ങളെ നേർവഴിയിലേക്ക് നയിക്കാനും പണ്ഡിതൻമാർക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വെന്നിയൂർ നാസിറുൽ മദ്രസക്ക് കീഴിലാണ് അൽ ബയാൻ ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്. മത-ഭൗതിക സമന്വയ വി്യാഭ്യാസം, ഖുർആൻ പാരായണശാസ്ത്രം, ഹിഫ്‌ള്, തൊഴിലധിഷ്ടിത നൈപുണ്യവികസനം തുടങ്ങിയവയാണ് ലക്ഷ്യമിടുന്നത്. വിശുദ്ധ ഖുർആൻ ഹിഫ്‌ള് പഠനം, ദൗറ പരിശീലനം, തജ്വീദ് കംപാരറ്റീവ് പഠനം, ഖുർആനിന്റെ വിവിധ പാരായണശൈലി പരിശീലനം, കരിയർ ഗൈഡൻസ്, മത-ഭൗതിക സമന്വയത വിദ്യാഭ്യാസം തുടങ്ങിയവയാണ് ഖുർആൻ അക്കാദമി പ്രധാനമായും ലക്ഷ്യം വെക്കുന്നത്.

മദ്രസയുടെ വിശാലമായ കാംപസിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു പഠിക്കാനുള്ള സൗകര്യങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. നാൽപത് വർഷം തുടർച്ചയായി നാസിറുൽ ഉലൂം മദ്രസയുടെ പ്രധാനാധ്യാപകനും ഖുർആൻ പാരായണരംഗത്ത് സവിശേഷ വൈദഗ്ധ്യവുമുണ്ടായിരുന്ന പ്രമുഖ പണ്ഡിതൻ കെ വി കുഞ്ഞാലൻ കുട്ടി മുസ്ല്യാരുടെ നാമധേയത്തിലാണ് ഖുർആൻ അക്കാദമി പ്രവർത്തിക്കുന്നത്. സമസ്ത കേരള സുന്നി യുവജന സംഘം (എസ് വൈ എസ്) സംസ്ഥാന വൈസ് പ്രസിഡണ്ട് ദേവർശോല അബ്ദുസ്സലാം മുസ്ല്യാർ മുഖ്യപ്രഭാഷണം നടത്തി. അശ്റഫ് അംജദി, കെ വി മുഹമ്മദ് ഹസ്സൻ സഖാഫി, എൻ എം സൈനുദ്ധീൻ സഖാഫി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...