കൊച്ചി : കുര്‍ബാന വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത. ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് രൂപത അറിയിച്ചു. പുതിയ രീതി നിലവില്‍ നടപ്പാക്കാനാവില്ലെന്ന് ആര്‍ച്ച് ബിഷപ്പ് ആന്‍റണി കരിയല്‍ അറിയിച്ചു. വത്തിക്കാന്‍ എറണാകുളം – അങ്കമാലി അതിരൂപതക്ക് ഇക്കാര്യത്തില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും ആന്‍റണി കരിയല്‍ അവകാശപ്പെട്ടു. നേരത്തെ പുതിയ കുര്‍ബാന സമ്ബ്രദായം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് ആലഞ്ചേരി എറണാകുളം – അങ്കമാലി അതിരൂപതക്ക് കത്തയച്ചിരുന്നു.പുതിയ കുര്‍ബാന സമ്പ്രദായം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷത്തിന് സാധ്യതയുണ്ട്. കനോന്‍ നിയമപ്രകാരമുള്ള ഇളവ് നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തുടരും. ക്രിസ്മസ് കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടപ്പാക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിരദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലറിക്കിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുന്‍പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം. നിലവില്‍ ഏകീകൃത കൂര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം – അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം – അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്