പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ പിന്നീട് എന്തെന്ന് അപ്പോൾ പറയാം ; മന്ത്രി ജി.ആർ അനിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോത്തൻകോട് അച്ഛനും മകൾക്കും നേരെ ​ഗുണ്ടാ ആക്രമണം ഉണ്ടായ സംഭവം നിർഭാ​ഗ്യകരമെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. പോലീസ് കൂടുതൽ ജാഗ്രതയോടെ നീങ്ങണം. ഗൗരവമായ പോലീസ് ഇടപെടലിന് അപ്പോൾ തന്നെ നിർദേശം നൽകിയിരുന്നു എന്നും മന്ത്രി പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം. പോത്തൻകോട് പോലീസ് ഇത്തരം സംഭവങ്ങൾ ഗൗരവമായി കൈകാര്യം ചെയ്യണം. പോലീസിന് മേൽ രാഷ്ട്രീയ നിയന്ത്രണത്തിനും മേൽനോട്ടത്തിനും കുറവില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച് പോലീസിന് വീഴ്ച ഉണ്ടായെന്ന ആരോപണത്തിൽ കഴമ്പില്ല. ഇത്തരം ആക്ഷേപങ്ങൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പതിവാണ്. പോലീസ് ജാഗ്രതയോടെ നീങ്ങിയില്ലെങ്കിൽ, പിന്നീട് എന്തെന്ന് അപ്പോൾ പറയാം. വിഷയം ലഘുവായി കാണുന്നില്ല, ​ഗൗരവത്തോടെ തന്നെ കാണുന്നെന്നും മന്ത്രി പറഞ്ഞു.

പോത്തൻകോട് അച്ഛനെയും മകളെയും ആക്രമിച്ച സംഭവത്തിൽ പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഫോണുകൾ ഓഫ് ചെയ്ത നിലയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നതായും പോലീസ് പറഞ്ഞു. നടുറോട്ടിൽ ആൾക്കൂട്ടം നോക്കിനിൽക്കെ കാർ തടഞ്ഞിട്ടാണ് അച്ഛനെയും മകളെയും നാലം​ഗ ഗുണ്ടാസംഘം ബുധനാഴ്ച രാത്രി പോത്തൻകോട് വെച്ച് ആക്രമിച്ചത്. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് നാലംഗ ഗുണ്ടാസംഘത്തിന്റെ ക്രൂരമായ ആക്രമണത്തിന് ഇരയായത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എഎംഎംഎയിൽ വീണ്ടും അപ്രതീക്ഷിത നീക്കം; കൺവീനർ സ്ഥാനം ഒഴിഞ്ഞ് രമേഷ് പിഷാരടി

0
കൊച്ചി : എഎംഎംഎയിലെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ്...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… നെല്ലിയാമ്പതിയിൽ രാത്രി യാത്രയ്ക്ക് കർശന നിയന്ത്രണം

0
പാലക്കാട്: നെല്ലിയാമ്പതിയില്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം. നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും...

ബെംഗളൂരുവിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീപിടിത്തം

0
ബെംഗളൂരു: പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ...

ആറന്മുള എം.എൽ.എ മെറിറ്റ് അവാർഡ് നാളെ

0
പത്തനംതിട്ട: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം...