Saturday, July 5, 2025 4:49 pm

ജനാഭിമുഖ കുര്‍ബാന തുടരും ; കര്‍ദിനാള്‍ ജോര്‍ജ്​ ആലഞ്ചേരിയെ തള്ളി എറണാകുളം – അങ്കമാലി അതിരൂപത

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കുര്‍ബാന വിവാദത്തില്‍ കര്‍ദിനാള്‍ ജോര്‍ജ്​ ആലഞ്ചേരിയെ തള്ളി എറണാകുളം-അങ്കമാലി അതിരൂപത. ജനാഭിമുഖ കുര്‍ബാന തുടരുമെന്ന്​ രൂപത അറിയിച്ചു. പുതിയ രീതി നിലവില്‍ നടപ്പാക്കാനാവില്ലെന്ന്​ ആര്‍ച്ച്‌​ ബിഷപ്പ്​ ആന്‍റണി കരിയല്‍ അറിയിച്ചു. വത്തിക്കാന്‍ എറണാകുളം – അങ്കമാലി അതിരൂപതക്ക്​ ഇക്കാര്യത്തില്‍ ഇളവ്​ നല്‍കിയിട്ടുണ്ടെന്നും ആന്‍റണി കരിയല്‍ അവകാശപ്പെട്ടു. നേരത്തെ പുതിയ കുര്‍ബാന സമ്ബ്രദായം നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ട്​ ജോര്‍ജ്​ ആലഞ്ചേരി എറണാകുളം – അങ്കമാലി അതിരൂപതക്ക്​ കത്തയച്ചിരുന്നു.പുതിയ കുര്‍ബാന സ​മ്പ്രദായം അടിച്ചേല്‍പ്പിച്ചാല്‍ സംഘര്‍ഷത്തിന്​ സാധ്യതയുണ്ട്​. കനോന്‍ നിയമപ്രകാരമുള്ള ഇളവ്​ നിലനില്‍ക്കുന്നതിനാല്‍ പഴയ രീതി തുടരും. ക്രിസ്മസ്​ കുര്‍ബാനകള്‍ പുതിയ രീതിയില്‍ നടപ്പാക്കണമെന്ന്​ കര്‍ദിനാള്‍ ജോര്‍ജ്​ ആലഞ്ചേരി കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.

സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കൂര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര‍ദ്ദേശമാണ് സഭാദ്ധ്യക്ഷന്‍ മാര്‍ ആലഞ്ചേരി സര്‍ക്കുലറിക്കിയത്. എറണാകുളം – അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശവും നല്‍കി. അടുത്ത ഈസ്റ്ററിന് മുന്‍പ് സഭയിലൊട്ടാകെ ഏകീകൃതകുര്‍ബാന നടപ്പാക്കുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം. നിലവില്‍ ഏകീകൃത കൂര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം – അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമെ ഇളവുള്ളു. ഈ ഇളവുമൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം – അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് മാര്‍ ആലഞ്ചേരി പുതിയ സര്‍ക്കുലര്‍ ഇറക്കിയത്

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...