Saturday, July 5, 2025 4:47 pm

മല്ലപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസർ ആർ.അഭിമന്യു വിരമിച്ചു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: സംസ്ഥാനത്തെ മികച്ച സപ്ലൈ ഓഫീസായി തിരഞ്ഞെടുക്കപ്പെട്ട മല്ലപ്പള്ളി താലൂക്കിലെ സപ്ലൈ ഓഫീസർ ആർ.അഭിമന്യു വിരമിച്ചു.
പൊതുവിതരണ വകുപ്പ് വജ്രജൂബിലി ആഘോഷ വേദിയിൽ ഇക്കാര്യം പ്രഖ്യാപിക്കുമ്പോൾ മല്ലപ്പള്ളി മറികടന്നത് 84 ഓഫീസുകളെ. അവസാന പരിഗണനയിൽ തൊടുപുഴ, ഇരിട്ടി എന്നിവ കൂടി ഉണ്ടായിരുന്നെങ്കിലും അവരും പിന്നിലായി.

ചരിത്ര നേട്ടത്തിലേക്ക് നയിച്ചത് ഓഫീസ് ജീവനക്കാരുടെയും റേഷൻ കട ഉടമകളുടെയും കൂട്ടായ പ്രവർത്തനമാണ്. റേഷൻ കാർഡുള്ള 39,946 കുടുംബങ്ങളുണ്ട്. 90 റേഷൻ കടകളും. പൊതുജനങ്ങളുടെ അപേക്ഷകളോ പരാതികളോ വൈകിട്ട് 4.30 -ന് മുൻപ് കിട്ടിയാൽ കഴിയുന്നതും അഞ്ച് മണിക്കകം തീർപ്പ് കൽപ്പിച്ച് നടപടിയെടുക്കുന്ന ശീലമാണ് മല്ലപ്പള്ളി സപ്ലൈ ഓഫീസിൽ. സ്പെഷ്യൽ അരി ഉള്ള മാസങ്ങളിൽ 30 ലക്ഷം രൂപ വരെ സർക്കാരിലേക്ക് അടക്കാനുണ്ടാകും. റേഷനിങ്ങ് ഇൻസ്പെക്ടർമാരടക്കം നന്നായി പരിശ്രമിക്കും. റേഷൻ കടക്കാർ സഹകരിക്കും. ഒരു രൂപ പോലും ബാക്കി വയ്ക്കാതെ പൂർണമായി അടയ്ക്കും. മുൻഗണന കാർഡുകളിലെ 54,317 അംഗങ്ങളുടെയും ആധാർ ബന്ധിപ്പിച്ചുകഴിഞ്ഞു. ഇങ്ങനെ 100 ശതമാനം നേട്ടത്തിന്റെ പട്ടിക തന്നെയുണ്ട് മല്ലപ്പള്ളി സപ്ലൈ ഓഫീസിന്.

പൊതുജനത്തിന്റെ പരാതികൾ കുറവ്, ഉള്ളവ പരിഹരിച്ചതിലെ വേഗം, ഫയലുകൾ തീർപ്പാക്കുന്നതിലെ കൃത്യത എന്നിവയടക്കം കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ പ്രത്യേക സംഘമെത്തി സപ്ലൈ ഓഫീസുകളിൽ പരിശോധിച്ചിരുന്നു. ജില്ലയിൽ നിന്ന് നിർദ്ദേശിച്ചത് മല്ലപ്പള്ളിയെയായിരുന്നു. സംസ്ഥാന തലത്തിൽ നടന്ന സൂക്ഷ്മപരിശോധനയിലും മികവിൽ മുന്നിലെത്തിയതോടെയാണ് ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതി വന്നാൽ ഉടനെ പരിഹരിക്കുകയെന്നതായിരുന്നു അഭിമന്യൂവിന്റെ ശീലം. കോവിഡ് കാലത്തടക്കം പലർക്കും വീടുകളിലെത്തി കാർഡ് നൽകിയിട്ടുണ്ട്. മുൻഗണന കാർഡിന് അർഹതയുള്ളവർക്ക് അത് നൽകാനും ശ്രദ്ധിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തിലെ അവസാന ദിനം മുരണി ബാലാശ്രമത്തിലെ അന്തേവാസികളായ കുട്ടികൾക്കൊപ്പമാണ് അഭിമന്യുവും മറ്റ് ജീവനക്കാരും ഉച്ചഭക്ഷണം കഴിച്ചത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ എക്സ് പ്രസ്സ്

0
മനാമ: പ്രവാസി മലയാളികൾക്ക് ആശ്വാസമേകി കോഴിക്കോട്ടേക്ക് അധിക സർവീസുമായി എയർ ഇന്ത്യ...

നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ

0
ന്യൂയോർക്ക്: നീരവ് മോദിയുടെ സഹോദരൻ നിഹാൽ മോദി യുഎസിൽ അറസ്റ്റിൽ. ബെൽജിയൻ...

റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ അന്തർദ്ദേശീയ സഹകരണ ദിനം ഉദ്ഘാടനം ചെയ്തു

0
റാന്നി : റാന്നി സർക്കിൾ സഹകരണ യൂണിയന്‍റെ നേതൃത്വത്തിൽ നടത്തിയ...

ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

0
ദില്ലി: ദില്ലിയിൽ മൂന്നു പേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ദില്ലി...