കുളത്തൂപ്പുഴ : ആര്. ബാലകൃഷ്ണ പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗം സി.പി.ഐ യില്‍ ചേര്‍ന്നു. കേരള കോണ്‍ഗ്രസ് (ബി) സംസ്ഥാന സമിതി അംഗമായിരുന്ന ആര്.കുട്ടന്‍പിള്ളയാണ് സി.പി.ഐ യില്‍ ചേര്‍ന്നത്. കുളത്തൂപ്പുഴ കാര്‍ഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റാണ്. കുട്ടന്‍പിള്ളയെയും കുടുംബത്തെയും മുന്‍ മന്ത്രി കെ. രാജു പാര്‍ട്ടി അംഗത്വം നല്കി സ്വീകരിച്ചു. ജില്ല പഞ്ചായത്തംഗം കെ. അനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അഞ്ചല്‍ മണ്ഡലം സെക്രട്ടറി ലിജു ജമാല്‍, എസ്.സന്തോഷ്, വി. കൃഷ്ണപിള്ള, എസ്.മോഹനന് പിള്ള, ഷീജ റാഫി തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്. ബാലകൃഷ്ണ പിള്ളയുടെ പേഴ്സണല്‍ സ്റ്റാഫില്‍ അംഗം സി.പി.ഐ യില്‍ ചേര്‍ന്നു
RECENT NEWS
Advertisment