ആര്‍ രവീന്ദ്രന്‍ അനുസ്മരണം നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിക്ക്‌ സമഗ്രമായ സംഭാവനകൾ നൽകിയ നേതാവായിരുന്നു ആർ രവീന്ദ്രൻ എന്ന് സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ പറഞ്ഞു. സി പി ഐ കോന്നി – കോന്നി താഴം ലോക്കൽ കമ്മറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നാല്പതാമത് ആർ രവീന്ദ്രൻ അനുസ്മരണം കോന്നിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ രൂപീകരണത്തിന് മുൻപ് തന്നെ സി പി ഐ കൊല്ലം ജില്ലാ കമ്മിറ്റി അംഗമായും എ ഐ റ്റി യു സി നേതാവായി കോന്നി തോട്ടം തൊഴിലാളി മേഖലയെ ഒന്നിപ്പിച്ചു നിന്ന് പോരാട്ടം നടത്തിയും അദ്ദേഹം നിറഞ്ഞ് നിന്നു. കിഴക്കൻ മലയോര മേഖലയുടെ കേന്ദ്രമായ കോന്നിയെ ഇന്ന് കാണുന്ന കോന്നി ആക്കി മാറ്റുന്നതിൽ സമസ്ത മേഖലകളിലും വലിയ പങ്ക് ആണ് ആർ രവീന്ദ്രൻ വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കോന്നി താഴം ലോക്കൽ സെക്രട്ടറി സി കെ ശാമുവേൽ അധ്യക്ഷത വഹിച്ചു. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്, ജില്ലാ എക്സിക്യൂട്ടീവ് അംഗം എം പി മണിയമ്മ, ജില്ലാ കൗൺസിൽ അംഗം എ ദീപകുമാർ, മണ്ഡലം കമ്മിറ്റി അംഗം എ സോമശേഖരൻ, കോന്നി ലോക്കൽ സെക്രട്ടറി റെജി സി ജെ, കോന്നി താഴം ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി സജി എസ്, കോന്നി ലോക്കൽ അസിസ്റ്റന്റ് സെക്രട്ടറി വിനീത് കോന്നി, ഗ്രാമ പഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം, എ ഐ വൈ എഫ് ജില്ലാ കമ്മിറ്റി അംഗം പ്രദീപ്‌ കുമാർ റ്റി, നിർമ്മാണ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ഹരികുമാർ, ആർ രവീന്ദ്രന്റെ സഹോദരിമാർ ആയ രാജമ്മ,സുഭദ്ര എന്നിവർ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...