ആര്‍.ശങ്കര്‍ പുരോഗമനവാദിയും ധിഷണാശാലിയുമായ നേതാവ് : പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന ആര്‍.ശങ്കര്‍ പുരോഗമനവാദിയും ധിഷണാശാലിയുമായ നേതാവായിരുന്നുവെന്ന് ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ആര്‍ ശങ്കറിന്‍റെ 117-ാം ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭരണകര്‍ത്താവ് എന്ന നിലയില്‍ വിദ്യാഭ്യാസ സാമൂഹിക പുരോഗതിക്കായി അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളം എക്കാലവും സ്മരിക്കുമെന്നും അദ്ദേഹത്തിന്‍റെ ജീവിതവും പ്രവര്‍ത്തനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മാതൃകയും പ്രചോദനവും ആണെന്നും ഡി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

ഡി.സി.സി വൈസ് പ്രസിഡന്‍റ് എ.സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ഭാരവാഹികളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, സാമുവല്‍ കിഴക്കുപുറം, സുനില്‍.എസ് ലാല്‍, ജോണ്‍സണ്‍ വിളവിനാല്‍, കെ.ജാസിംകുട്ടി, അബ്ദുള്‍കലാം ആസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് റോജിപോള്‍ ദാനിയേല്‍, പി.കെ.ഇക്ബാല്‍, അജിത് മണ്ണില്‍, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, പ്രദീപ്.കെ നായര്‍, പ്രദീപ്.ജി, അനില്‍ കൊച്ചുമൂഴിക്കല്‍, സജിനി മോഹന്‍, എം.എം.പി ഹസ്സന്‍, ബിനു മൈലപ്ര എന്നിവര്‍ പ്രസംഗിച്ചു.
ഫോട്ടോ അടിക്കുറിപ്പ്: മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്‍. ശങ്കറിന്‍റെ ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്യുന്നു. അബ്ദുള്‍കലാം ആസാദ്, ജോണ്‍സണ്‍ വിളവിനാല്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, എ. സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, അനില്‍ തോമസ്, സുനില്‍ എസ്. ലാല്‍ എന്നിവര്‍ സമീപം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണു ; പോർച്ചുഗൽ ക്ലബ്ബ് താരത്തിന്‌ ദാരുണാന്ത്യം

0
ലിസ്ബൺ : മത്സരത്തിനിടെ ഗ്രൗണ്ടിൽ കുഴഞ്ഞുവീണ് പോർച്ചുഗീസ് ഫുട്‌ബോൾ താരം കെവിൻ...

നെടുമ്പാശേരിയിൽ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
കൊച്ചി : നെടുമ്പാശേരിയിൽ സഹോദരന്റെ പേരക്കുട്ടിക്ക് ഓണക്കോടിയുമായി പോകുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ വീട്ടമ്മയ്ക്ക്...

ചെന്നൈയിലെ രണ്ടാം വിമാനത്താവളപദ്ധതി ഉപേക്ഷിച്ചു, സൗജന്യ എൽപിജി ; പ്രഖ്യാപനങ്ങളുമായി വിജയ് സർക്കാർ

0
ചെന്നൈ : ചെന്നൈയിൽ രണ്ടാമതൊരു വിമാനത്താവളത്തിനുള്ള പദ്ധതി ഉപേക്ഷിച്ചും പുതിയ സൗജന്യ...

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...