ആര്‍. ശങ്കര്‍ മികച്ച ഭരണാധികാരിയും സാമൂഹ്യ പരിഷ്കര്‍ത്താവും : ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  സംസ്ഥാനം കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താവും വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു ആര്‍. ശങ്കര്‍ എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. മുന്‍ മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായിരുന്ന ആര്‍. ശങ്കറിന്‍റെ 53-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ധനകാര്യ മന്ത്രി, ഉപമുഖ്യമന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിലുള്ള അദ്ദേഹത്തിന്‍റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ സമഗ്ര പുരോഗതിക്കും സാമൂഹ്യമാറ്റത്തിനും അടിത്തറ പാകിയെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്‍റെ സേവനങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് കേരളത്തില്‍ ഉണര്‍വും ഉത്തേജനവും നല്‍കി. ശ്രീനാരായണ ദര്‍ശനങ്ങള്‍ പ്രാവര്‍ത്തികമാക്കുവാന്‍ യഗ്നിച്ച അദ്ദേഹം മതേതര കേരളത്തിന്‍റെ മാതൃകാ പുരുഷനായിരുന്നെന്നും അദ്ദേഹത്തിന്‍റെ സ്മരണകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ. പി.കെ മോഹന്‍രാജ് ശ്രീനാരായണ ദര്‍ശനങ്ങളും ആര്‍. ശങ്കറും എന്ന വിഷയത്തില്‍ ക്ലാസ് നയിച്ചു.

യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, കെ.പി.സി.സി നിര്‍വാഹക സമിതി അംഗം ജോര്‍ജ്ജ് മാമ്മന്‍ കൊണ്ടൂര്‍, ഡി.സി.സി വൈസ് പ്രസിഡന്‍റ് എ. സുരേഷ് കുമാര്‍, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ ഹരികുമാര്‍ പൂതങ്കര, എലിസബത്ത് അബു, സിന്ധു അനില്‍, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് രജനി പ്രദീപ്, ബ്ലോക്ക് പ്രസിഡന്‍റുമാരായ ജെറി മാത്യു സാം, സക്കറിയ വര്‍ഗീസ്, നേതാക്കളായ സി.വി. ശാന്തകുമാര്‍, നഹാസ് പത്തനംതിട്ട, കെ.ജി. റെജി, പി.കെ. ഇക്ബാല്‍, അജിത് മണ്ണില്‍, അബ്ദുള്‍കലാം ആസാദ്, റനീസ് മുഹമ്മദ്, നാസര്‍ തോണ്ടമണ്ണില്‍, എ. ഫറൂഖ്, ജയിംസ് കീക്കരിക്കാട്ട്, ജോസ് കൊടുന്തറ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....