ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയെ പിന്തള്ളി ദക്ഷിണാഫ്രിക്കന്‍ താരം കഗിസോ റബാഡ ഒന്നാമത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ മികച്ച പ്രകടനമാണ് ഐസിസി റാങ്കിങ് പട്ടികയില്‍ ബുമ്രയെ മറികടന്ന് ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ റബാഡയെ തുണച്ചത്. റബാഡ ഒന്‍പത് വിക്കറ്റുകള്‍ നേടിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് വിജയിച്ചിരുന്നു. ടെസ്റ്റിന്റെ ആദ്യദിനം തന്നെ അതിവേഗം മൂന്നൂറ് വിക്കറ്റുകള്‍ തികയ്ക്കുന്ന താരമെന്ന നേട്ടം 29കാരനായ കഗിസോ റബാഡ എത്തിപ്പിടിച്ചിരുന്നു.2018 ജനുവരിയിലും ഐസിസി ടെസ്റ്റ് ബൗളര്‍മാരുടെ റാങ്ക് പട്ടികയില്‍ റബാഡ ഒന്നാമതായിരുന്നു. പട്ടികയില്‍ ജോഷ് ഹേസല്‍വുഡ് ആണ് രണ്ടാമത്. മൂന്നാമത് ബുമ്രയും നാലാമത് അശ്വിനുമാണ്. പാകിസ്ഥാന്‍ ഇടം കയ്യന്‍ സ്പിന്നര്‍ നൊമാന്‍ അലി പട്ടികയില്‍ ആദ്യമായി ആദ്യപത്തില്‍ പ്രവേശിപ്പിച്ചു. മിച്ചല്‍ സാന്റ്‌നറും ഗണ്യമായ മുന്നേറ്റം നടത്തി. ഇന്ത്യക്കെതിരെ കഴിഞ്ഞ ടെസ്റ്റിലെ പതിനൊന്ന് വിക്കറ്റ് നേട്ടമാണ് സാന്റ്‌നര്‍ക്ക് തുണയായത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...