മലപ്പുറം : ജില്ലയിലെ തേഞ്ഞിപ്പലത്ത് വിദ്യാര്‍ഥിയെ സ്‌കൂള്‍ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു. വിദ്യാര്‍ഥിയെ കടിച്ചശേഷം പരാക്രമം കാണിച്ച തെരുവുനായ സ്‌കൂള്‍ വളപ്പില്‍ തന്നെ ചത്ത് വീഴുകയും ചെയ്‌തു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്‌ഥിരീകരിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാംപസ് ജിഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയെയാണ്. രാവിലെ സ്‌കൂളിലേക്ക് വരുമ്പോഴാണ് മുറ്റത്ത് വച്ച് നായ കടിച്ചത്. തുടര്‍ന്ന് ക്ലാസ് മുറിയിലേക്ക് ഓടിക്കയറിയ നായ നിലത്തുകിടന്നുരുണ്ട ശേഷം പുറത്തേക്കോടി സ്‌കൂള്‍ വളപ്പില്‍ തന്നെ ചത്ത് വീഴുകയായിരുന്നു.
വിദ്യാര്‍ഥിയെ സ്‌കൂള്‍ മുറ്റത്ത് വച്ച് പേപ്പട്ടി കടിച്ചു
RECENT NEWS
Advertisment