നിരവധിപ്പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പാലാ : കടനാട്, വല്യാത്ത് ഭാഗങ്ങളിൽ നിരവധിപ്പേരെ കടിച്ച തെരുവുനായക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്ററിനറി ക്ലിനിക്കൽ നടത്തിയ പരിശോധനയിൽ നായക്ക് പേവിഷബാധ സ്ഥിരീകരിച്ചതായി കടനാട് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു, വെറ്ററിനറി സർജൻ ഡോ. സുനിൽ എന്നിവർ പറഞ്ഞു. നായയ്ക്ക് പേവിഷബാധ ഉണ്ടെന്നറിഞ്ഞതോടെ കടനാട് ആശങ്കയിലായി. ഇവിടെ രണ്ട് കോളനികളിലേത് ഉൾപ്പെടെ നിരവധി വളർത്തുനായ്ക്കളെയും, തെരുവുനായ്ക്കളെയും, മറ്റ് വളർത്തുമൃഗങ്ങളെയും പേവിഷബാധയുള്ള നായ കടിച്ചിരുന്നു.

പരിഭ്രാന്തി വേണ്ടെന്നും കൂടുതൽ ശ്രദ്ധിക്കണമെന്നും തെരുവുനായയുടെ കടിയേറ്റ മറ്റ് നായ്ക്കളെയും വളർത്തുമൃഗങ്ങളെയും പ്രത്യേകം നിരീക്ഷിക്കണമെന്നും ഇന്നലെ കോളനികളിൽ കയറിയിറങ്ങി പഞ്ചായത്ത് അധികൃതരും കടനാട് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്‌കൂൾ അധികാരികളും ജനങ്ങളെ അറിയിച്ചു. കടനാട്ടിലും പരിസര പ്രദേശങ്ങളിലും പഞ്ചായത്തിന്‍റെ  നേതൃത്വത്തിൽ മൈക്ക് അനൗൺസ്‌മെന്റും ഇന്നലെ നടത്തി. പഞ്ചായത്തിൽ അലഞ്ഞുതിരിയുന്ന മുഴുവൻ നായ്ക്കളെയും പിടികൂടി പേവിഷബാധക്കെതിരെയുള്ള വാക്‌സിൻ കൊടുക്കാൻ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. കാൽനടയാത്രക്കാരും മറ്റും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...

മദ്യ വിൽപന പരിശോധിക്കാനെത്തി ; കായംകുളത്ത് എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനമേറ്റതായി പരാതി

0
പുല്ലുകുളങ്ങര : കായംകുളം പുല്ലുകുളങ്ങരയിൽ വീട്ടിൽ മദ്യവിൽപ്പന നടക്കുന്നതായി ലഭിച്ച രഹസ്യ...

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...