പേവിഷബാധ സ്ഥിരീകരിച്ച അതിഥിത്തൊഴിലാളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് അര്‍ധരാത്രി ചാടിപ്പോയി

For full experience, Download our mobile application:
Get it on Google Play

കോട്ടയം : പേവിഷബാധ സ്ഥിരീകരിച്ച ഇതരസംസ്ഥാന തൊഴിലാളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് അര്‍ധരാത്രി ചാടിപ്പോയി. ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് പോലീസ് വ്യാപക തിരച്ചില്‍ തുടങ്ങി. ഇന്നലെ രാത്രി 12.30നാണു സംഭവം. അസം സ്വദേശിയായ ജീവന്‍ ബറുവ (39) നായയുടെ കടിയേറ്റ് ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്നു വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.

രണ്ട് സുഹൃത്തുക്കളോടൊപ്പം ഓട്ടോറിക്ഷയില്‍ രാത്രി 10.30ന് അത്യാഹിത വിഭാഗത്തില്‍ എത്തി. തുടര്‍ന്നുള്ള പരിശോധനയിലാണു പേ വിഷബാധ സ്ഥിരീകരിച്ചത്. യുവാവിനെ സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും അവിടെനിന്ന് ഇറങ്ങിയോടി. ആശുപത്രി അധികൃതര്‍ പോലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ജില്ലയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്. യുവാവിനൊപ്പം എത്തിയ സുഹൃത്തുക്കളെയും കാണാനില്ലെന്ന് പോലീസ് അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം കുളനടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

0
പന്തളം : പന്തളം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന്...

ഒന്നിലധികം വോട്ടർ ഐഡി ; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

0
ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന് പരാതിയിൽ‌ നടൻ പ്രകാശ്...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...

തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ വിവാദം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിൻ്റെയും അച്ചടക്ക നടപടിയുടേയും പേരിൽ സംസ്ഥാന ബിജെപിയിൽ പുതിയ...