ഷാബാ ഷരീഫ് വധക്കേസിലെ പ്രതി റിട്ട.എസ്.ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : മൈസൂര്‍ സ്വദേശി നാട്ടുവൈദ്യന്‍ ഷാബാ ഷരീഫ് വധക്കേസിലെ പ്രതി റിട്ട.എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി. മൂന്ന് മാസമായി ഒളിവില്‍ കഴിയുകയായിരുന്ന പ്രതി ഇടുക്കി മുട്ടം കോടതിയിലാണ് കീഴടങ്ങിയത്. ഷാബാ ഷെരീഫ് കൊലപ്പെട്ട കേസില്‍ മുഖ്യ പ്രതി ഷൈബിന്‍ അഷറഫിന്റെ പ്രധാന സഹായി സുന്ദരന്‍ സുകുമാരനെന്നാണ് പോലീസ് പറയുന്നത്.

ഷൈബിനും കൂട്ടാളികളും അറസ്റ്റിലായ ഉടനെ ഒളിവില്‍ പോയ ഇയാളെ പോലീസിന് കണ്ടെത്താനായിരുന്നില്ല. വയനാട് കേണിച്ചിറ കോളേരി ശിവഗംഗയിലെ ഇയാളുടെ വീട്ടില്‍ നിലമ്പൂര്‍ പോലീസും വയനാട് കേണിച്ചിറ പോലീസും പരിശോധന നടത്തിയിരുന്നു. വീട്ടില്‍ നിന്ന് ലഭിച്ച ഇയാളുടെ പാസ്‌പോര്‍ട്ടില്‍ സര്‍വീസിലായിരിക്കെ ഷൈബിന്റെ കൂടെ അബുദാബിയിലേക്ക് യാത്ര ചെയ്തതതിന്റെ രേഖകള്‍ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളുടെ ഡയറിയില്‍ നിന്നും നിര്‍ണായക വിവരങ്ങളും പോലീസിന് ലഭിച്ചിരുന്നു.

സുന്ദരന്‍ സുകുമാരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് അന്വേഷണം നടത്തിയിരുന്നു. ഷൈബിന്‍ അഷറഫിന് നിയമസഹായങ്ങള്‍ നല്‍കിയത് സുന്ദരന്‍ സുകുമാരനാണെന്നും ഷൈബിന്‍ അഷറഫും ഇയാളും വലിയ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും കേസിലെ മറ്റു പ്രതികള്‍ മൊഴി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നിലമ്പൂര്‍ പോലീസ് നോട്ടീസ് അയച്ചിരുന്നെങ്കിലും സുന്ദരന്‍ സുകുമാരന്‍ ഒളിവില്‍ പോകുകയായിരുന്നു. മുന്‍കൂര്‍ ജാമ്യത്തിനായി ഇയാള്‍ ഹൈകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.

ഇയാള്‍ പിടിയിലായതോടെ കേസിലെ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് നിഗമനം. ഷാബാ ഷെരീഫ് വധക്കേസിലെ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിത്. ഷൈബിനും സുന്ദരന്‍ സുകുമാരനും ഉള്‍പ്പെടെ പന്ത്രണ് പ്രതികളാണ് കേസിലുള്ളത്. നിലമ്പൂര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ പി.വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ മുട്ടം കോടതിയില്‍ നിന്ന് ഏറ്റെടുത്ത് നിലമ്പൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി: സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി നടക്കാനിരിക്കെയുള്ള...

ശിവസൂര്യയെ തേടി പോലീസ് ഇന്ന് വാരണാസിയിലെത്തും

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യയെ തേടി പോലീസ്...