കോഴിക്കോട് : സ്പീക്കർ എ.എൻ ഷംസീറും മന്ത്രി പി.എ.മുഹമ്മദ് റിയാസും ഇസ്ലാമിക തീവ്രവാദികളെ പ്രീണിപ്പിക്കാൻ മൽസരിക്കുകയാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. നാളെ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കേ സ്പീക്കറോട് സഹകരിക്കുമോ എന്നതിൽ പ്രതിപക്ഷം നിലപാട് വ്യക്തമാക്കണമെന്ന് മുരളീധരൻ ആവശ്യപ്പെട്ടു. ഭൂരിപക്ഷ സമുദായത്തിൻ്റെ വിശ്വാസങ്ങളെ അപമാനിച്ച സ്പീക്കറുടെ അധ്യക്ഷതയിൽ ചേരുന്ന സഭാനടപടികളിൽ പങ്കെടുക്കുമോയെന്ന് കോൺഗ്രസ് പറയണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
സ്പീക്കർ തെറ്റ് ഏറ്റുപറയണമെന്ന് മുരളീധരൻ ആവർത്തിച്ചു. മുഖ്യമന്ത്രി വിഷയത്തിൽ ഇടപെടണം. സിപിഎമ്മിൽ പലരും പല സമീപനം സ്വീകരിച്ച് മുന്നോട്ട് പോകുകയാണ്. സെക്രട്ടറി ഒന്നും മന്ത്രിമാർ മറ്റൊന്നും പറയുന്നു. സ്വിച്ച് ഇടുന്നത് പോലെ തുടങ്ങാനും അവസാനിപ്പിക്കാനും പറ്റുന്ന വിഷയമല്ല ഇതെന്നും സമുദായിക സംഘടനകളുടെ ആവശ്യത്തെ അഭിസംബോധന ചെയ്തേ മുന്നോട്ട് പോകാനാകൂ എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























