ദോഹ : ഗതാഗത നിയമലംഘകരെ പിടികൂടുന്നതിനായി ഖത്തറിലെ റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ച് ട്രാഫിക് ഡയറക്ടറേറ്റ്. സെപ്റ്റംബര്‍ മൂന്ന് മുതല്‍ റഡാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങും. വാഹനയാത്രികരെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് പ്രധാന റോഡുകളില്‍ കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചത്. ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് കൂടുതല്‍ റഡാറുകള്‍ സ്ഥാപിച്ചത്. ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനൊപ്പം സുരക്ഷ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്ന് ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു. സീറ്റ് ബെല്‍റ്റ് ധരിക്കാത്തവരും ഡ്രൈവിങിനിടയില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരും റഡാറുകളില്‍ കുടുങ്ങും. ഡ്രൈവറെ കൂടാതെ വാഹനത്തിലുള്ള മറ്റ് യാത്രികരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ട്രാഫിക് ഡയറക്ടേറ്റ് അറിയിച്ചു. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവരും പിടിക്കപ്പെടും. രാത്രിയിലും പകലും ഒരുപോലെ നിരീക്ഷണം നടത്തുന്നതിന് ശേഷിയുള്ള അത്യാധുനിക ക്യാമറകളാണ് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റഡാറുകള്‍ സ്ഥാപിക്കുന്നതിനുളള നടപടി ട്രാഫിക് ഡയറക്ടറേറ്റ് ആരംഭിച്ചിരുന്നു. ഗതാഗതനിയമങ്ങള്‍ സംബന്ധിച്ച് സമൂഹ മാധ്യമങ്ങളിലൂടെയും നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോർഡുകളിലൂടെയും ആഭ്യന്തരമന്ത്രാലയം ബോധവൽകരണം ആരംഭിച്ചിട്ടുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033