ഡല്‍ഹി: ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് രാജ്യത്തെത്തിയ റഫാലില്‍ ഇന്ന് മുതല്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ തുടങ്ങും. അംബാല വ്യോമതാവളത്തില്‍ വെച്ചാണ് ആയുധങ്ങള്‍ ഘടിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ റഫാലുകള്‍ ആഗസ്റ്റ് രണ്ടാംവാരം ഗോള്‍ഡന്‍ സ്‌ക്വാഡ്രന്റെ ഭാഗമാകും.
റഫാലിന്റെ വിന്യാസം കിഴക്കന്‍ ലഡാക്കില്‍ തന്നെയായിരിക്കും. വ്യോമസേനയുടെ എഞ്ചിനീയറിംഗ് സംഘം റഫാലിലെ ആയുധം ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് നേത്യത്വം നല്‍കും. ഇന്നലെ ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് അഞ്ച് റഫാല്‍ പോര്‍വിമാനം ഫ്രാന്‍സില്‍ നിന്ന് പറന്നെത്തിയത്.
അംബാല വ്യോമതാവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി രാജ്യം പോര്‍വിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ അടക്കമുള്ളവര്‍ ചേര്‍ന്നാണ് വിമാനങ്ങളെ സ്വീകരിച്ചത്. 17-ാം സ്‌ക്വാഡ്രണ്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴ് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്. മലയാളിയായ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രമും സംഘത്തിലുണ്ടായിരുന്നു.