ഒരുക്കം ഇന്ന് തുടങ്ങും ; ആദ്യം റഫാല്‍ വിന്യസിക്കുന്നത് ലഡാക്കില്‍

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി: ബുധനാഴ്ച ഫ്രാന്‍സില്‍ നിന്ന് രാജ്യത്തെത്തിയ റഫാലില്‍ ഇന്ന് മുതല്‍ ആയുധങ്ങള്‍ ഘടിപ്പിക്കാന്‍ തുടങ്ങും. അംബാല വ്യോമതാവളത്തില്‍ വെച്ചാണ് ആയുധങ്ങള്‍ ഘടിപ്പിക്കുന്നത്. ഇന്ത്യയിലെത്തിയ റഫാലുകള്‍ ആഗസ്റ്റ് രണ്ടാംവാരം ഗോള്‍ഡന്‍ സ്‌ക്വാഡ്രന്റെ ഭാഗമാകും.

റഫാലിന്റെ വിന്യാസം കിഴക്കന്‍ ലഡാക്കില്‍ തന്നെയായിരിക്കും. വ്യോമസേനയുടെ എഞ്ചിനീയറിംഗ് സംഘം റഫാലിലെ ആയുധം ഘടിപ്പിക്കുന്ന പ്രവൃത്തികള്‍ക്ക് നേത്യത്വം നല്‍കും. ഇന്നലെ ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്ത് പകര്‍ന്ന് അഞ്ച് റഫാല്‍ പോര്‍വിമാനം ഫ്രാന്‍സില്‍ നിന്ന് പറന്നെത്തിയത്.

അംബാല വ്യോമതാവളത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി രാജ്യം പോര്‍വിമാനങ്ങളെ വരവേറ്റു. വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍കെഎസ് ഭദൗരിയ അടക്കമുള്ളവര്‍ ചേര്‍ന്നാണ് വിമാനങ്ങളെ സ്വീകരിച്ചത്. 17-ാം സ്‌ക്വാഡ്രണ്‍ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ഹര്‍കീരത് സിംഗിന്റെ നേതൃത്വത്തിലുള്ള പരിശീലനം സിദ്ധിച്ച ഏഴ് പൈലറ്റുമാരാണ് വിമാനം നിയന്ത്രിച്ചത്. മലയാളിയായ വിംഗ് കമാന്‍ഡര്‍ വിവേക് വിക്രമും സംഘത്തിലുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...

ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍ എംഎല്‍എ

0
കോഴിക്കോട്: ബേപ്പൂരിലെ സ്ഥാനാര്‍ഥിത്വം പിഴച്ചെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍...

ഉത്രാടത്തിനും തിരുവോണത്തിനും വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: ഓണ നാളുകളിൽ സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഇന്ന് സംസ്ഥാനത്താകെ...