ന്യൂഡല്‍ഹി: നാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ പറന്നിറങ്ങി. ഹരിയാനയിലെ അംബാല വ്യോമത്താവളത്തില്‍ കനത്ത സുരക്ഷാവലയത്തിലാണ് വിമാനങ്ങളെത്തിയത്. ഈ അവസരത്തില്‍ ഫ്രാന്‍സില്‍ നിന്ന് റാഫേല്‍ വിമാനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് ആദ്യം തുടക്കമിട്ടത് തങ്ങളാണെന്ന് ഓര്‍മപ്പെടുത്തി കോണ്‍ഗ്രസ്.
‘റാഫേല്‍ വിമാനങ്ങള്‍ ലഭിച്ചതില്‍ ഞങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിക്കുന്നു. 2012 ല്‍ റാഫേലിനെ തിരിച്ചറിയുന്നതിനും, വാങ്ങിക്കുന്നതിനും ഐ.എന്‍.സി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ അധ്വാനം ഫലം കണ്ടു. ‘-എന്നാണ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ അന്തിമരൂപം നല്‍കിയ റഫേല്‍ കരാറും, മോദി സര്‍ക്കാര്‍ ഒപ്പുവച്ച അന്തിമ കരാറും തമ്മിലുള്ള വ്യത്യാസവും പാര്‍ട്ടി ട്വീറ്റിലൂടെ ചൂണ്ടിക്കാട്ടി.
‘കോണ്‍ഗ്രസ്, ബി.ജെ.പി കരാറുകള്‍ തമ്മിലുള്ള വലിയ വ്യത്യാസം ബി.ജെ.പിയുടെ അഴിമതിയേയാണ് തുറന്നുകാട്ടുന്നത്. ബി.ജെ.പിയുടെ 36 ന് പകരം ഇന്ത്യക്ക് 126 വിമാനങ്ങള്‍ കോണ്‍ഗ്രസ് റാഫേല്‍ വാങ്ങുന്നതിന് ഉറപ്പാക്കുമായിരുന്നു. 108 റാഫേല്‍ വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കപ്പെടുമായിരുന്നു. ഏകദേശം 2016 ല്‍ ഇന്ത്യയ്ക്ക് റാഫേല്‍ വിമാനങ്ങള്‍ ലഭിക്കുമായിരുന്നു. ഓരോ വിമാനത്തിനും 526 കോടിയായിരുന്നു വില ‘-കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.





























