ഉത്തര ഫര്യാബ് പ്രവിശ്യയില്‍ ഏറ്റുമുട്ടല്‍ : സുരക്ഷാ സേന 17 താലിബാന്‍ ഭീകരരെ വധിച്ചു

For full experience, Download our mobile application:
Get it on Google Play

കാബുള്‍: അഫ്ഗാനിസ്താനിലെ ഉത്തര ഫര്യാബ് പ്രവിശ്യയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സേന 17 താലിബാന്‍ ഭീകരരെ വധിച്ചു. 11 പേര്‍ക്ക് പരിക്കേറ്റുവെന്ന് അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പ്രവിശ്യയിലെ ഡൗലത്ത് അബാദ്, അല്‍മര്‍ ജില്ലകളില്‍ ഇന്നലെയാണ് ഏറ്റുമുട്ടല്‍ നടന്നത്.

സുരക്ഷാ സേനയുടെ ചെക്ക് പോസ്റ്റുകളില്‍ ആക്രമണത്തിന് പദ്ധതിയിട്ട ഭീകരരെയാണ് വ്യോമസേനയുടെ സഹായത്തോടെ ഇല്ലാതാക്കിയതെന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. പരിക്കേറ്റവരില്‍ താലിബാന്റെ മിലിട്ടറി കമാന്‍ഡറുമുണ്ട്. ഭീകരരുടെ മൂന്ന് മോട്ടോര്‍ ബൈക്കുകളും ക്യാമ്പും നശിപ്പിച്ചുവെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ താലിബാന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...