കോഴിക്കോട് : സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊണ്ടോട്ടി മംഗലം തൊടി സിറാജുദ്ദീനാണ് മരിച്ചത്. 72 വയസ്സായിരുന്നു. കഴിഞ്ഞ ആഴ്ച കൊണ്ടോട്ടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സിറാജുദ്ദീനെ കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂലൈ 27ന് കോഴിക്കോട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ഐസിയുവിലേക്ക് മാറ്റി. ഇന്ന് രാവിലെ 9 മണിക്ക് ഹൃദയസ്തംഭനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 9.15 മരിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു
RECENT NEWS
Advertisment



























