കോണ്‍ഗ്രസിനെ തിരിച്ചടിച്ച് റഫാല്‍ ഇടപാടിലെ വെളിപ്പെടുത്തല്‍ ; രാഹുലിനെ കൊട്ടി ബിജെപി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും ഇതേക്കുറിച്ചുള്ള രേഖകള്‍ ലഭിച്ചിട്ടും സിബിഐ അന്വേഷണം നടത്തിയില്ലെന്നുമുള്ള ഫ്രഞ്ച് മാധ്യമമായ മീഡിയപാര്‍ട്ടിന്റെ റിപ്പോര്‍ട്ട് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നു.

2007-2012 കാലഘട്ടത്തില്‍ യുപിഎ ഭരണകാലത്ത് അഴിമതി നടന്നെന്ന റിപ്പോര്‍ട്ട്, റഫാലില്‍ ബിജെപിക്കെതിരെ ശബ്ദമുയര്‍ത്തിയ കോണ്‍ഗ്രസിന് തിരിച്ചടിയാകുകയാണ്. ബിജെപി സര്‍ക്കാരിന്റെ റഫാല്‍ കരാറിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ഇപ്പോള്‍ പുറത്തുവന്ന അഴിമതി ആരോപണത്തിന് മറുപടി നല്‍കണമെന്നാണ് ബിജെപി ആവശ്യപ്പെടുന്നത്.

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്(ഐഎന്‍സി) എന്നാല്‍ ‘ഐ നീഡ് കമ്മീഷന്‍’ എന്നാണെന്ന് ബിജെപി വക്താവ് സാംബിത് പത്ര പറഞ്ഞു. ‘യുപിഎ ഭരണകാലത്ത് എല്ലാ ഇടപാടുകള്‍ക്കിടയിലും അവര്‍ക്ക് മറ്റൊരു ഇടപാടും ഉണ്ടായിരുന്നു. എന്നിട്ടും അവര്‍ക്കൊരു കരാറുണ്ടാക്കാമോ നടപ്പാക്കാനോ കഴിഞ്ഞില്ല എന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. എന്തുകൊണ്ടാണ് റഫാല്‍ ഇടപാടില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നത് എന്നത് ഇറ്റലിയില്‍നിന്ന് രാഹുല്‍ ഗാന്ധി തന്നെ പറയട്ടെ.

യുപിഎ സര്‍ക്കാര്‍ ഭരണത്തിലിരുന്ന 2007-2012 കാലഘട്ടത്തിലാണ് ഈ ഇടപാട് നടന്നതെന്ന് തെളിഞ്ഞിരിക്കുന്നു, അതില്‍ ഒരു ഇടനിലക്കാരന്റെ പേരും പുറത്തുവന്നിരിക്കുന്നു. ‘- സാംബിത് പത്ര വ്യക്തമാക്കി. എന്നാല്‍ മോദി സര്‍ക്കാരും സിബിഐയും എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റും ചേര്‍ന്നു നടത്തിയ ഗുഢാലോചനയുടെ ഭാഗമാണ് പുതിയ റിപ്പോര്‍ട്ടെന്നാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രതികരിച്ചത്.

2007-2012 കാലഘട്ടത്തില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള റഫാല്‍ യുദ്ധവിമാന കരാറിലെ ഇടനിലക്കാരന്‍ സുഷേന്‍ ഗുപ്തയ്ക്ക് റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍ 65 കോടി രൂപ കൈക്കൂലി നല്‍കിയെന്നും അതേക്കുറിച്ച് വിവരം ലഭിച്ചിട്ടും സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) അനങ്ങിയില്ലെന്നുമാണ് ഫ്രഞ്ച് മാധ്യമമായ മീഡിയാപാര്‍ട്ടിന്റെ വെളിപ്പെടുത്തല്‍. മൊറീഷ്യസില്‍ സുഷേന്റെ ഉടമസ്ഥതയിലുള്ള വ്യാജ കമ്പനിയുടെ പേരില്‍ ഡാസോ പണം കൈമാറിയതിന്റെ രേഖകള്‍ മീഡിയപാര്‍ട്ട് പുറത്തുവിട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...

ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത

0
തിരുവനന്തപുരം: ഗതാഗത വകുപ്പില്‍ സമഗ്രമായ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. ഗതാഗത...