റാഗിംഗ് നടന്നതായി പ്രിന്‍സിപ്പല്‍ റിപ്പോര്‍ട്ട് നല്‍കി ; അലന്‍ ഷുഹൈബിനെ വീണ്ടും ചോദ്യം ചെയ്തേക്കും

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തില്‍ കഴിയുന്ന അലന്‍ ഷുഹൈബിനെ കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് ക്യാമ്പസിലെ റാഗിംഗ് വിഷയത്തില്‍ ഇന്ന് വീണ്ടും ചോദ്യം ചെയ്തേക്കും. റാഗിംഗ് നടന്നതായി കോളേജ് പ്രിന്‍സിപ്പല്‍ ഷീന ഷുക്കൂര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. റാഗിംഗ് പരാതിയില്‍ കോളേജില്‍ നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാവും ചോദ്യം ചെയ്യല്‍.

അതേസമയം തനിക്കെതിരായ റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലന്‍റെ ആരോപണം. നേരത്തെ താന്‍ സാക്ഷിയായ റാഗിംഗ് പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അലന്‍ ആരോപിച്ചിരുന്നു. മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. അലന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ്സില്‍ തീവ്രവാദ സംഘടനയുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് എസ്‌എഫ്‌ഐയുടെ ആരോപണം

കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലയാട് ക്യാമ്പസിലെ നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയാണ് അലന്‍ ഷുഹൈബ്. ഒന്നാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ അഥിന്റെനേതൃത്വത്തില്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയായ ബദ്രുദീനെ മര്‍ദ്ദിച്ചുവെന്നാരോപിച്ചാണ് പ്രശ്നങ്ങളുടെ തുടക്കം. മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് അലന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥി കൂട്ടായ്മ ക്യാംപസില്‍ പ്രതിഷേധിച്ചു.

തൊട്ടുപിന്നാലെ അലന്‍ ഷുഹൈബ്, ബദ്രുദ്ദീന്‍  എന്നിവര്‍ മര്‍ദ്ദിച്ചു എന്ന് കാണിച്ച്‌ അഥിന്‍ പോലീസില്‍ പരാതി നല്‍കി. ഇവര്‍ റാഗ് ചെയ്തുവെന്നാരോപിച്ച്‌ കോളേജ് പ്രിന്‍സിപ്പലിനും പരാതി നല്‍കി. അലനെ പോലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദനത്തിനുള്ള വകുപ്പുകള്‍ ചേര്‍ത്ത് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. എന്നാല്‍ നേരത്തെ താന്‍ സാക്ഷിയായ ബദ്രുദ്ദീന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായപ്പോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത പരാതി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഇപ്പോഴത്തേത് കെട്ടിച്ചമച്ച പരാതിയാണെന്നും അലന്‍ പ്രതികരിച്ചു.

പാലയാട് ക്യാമ്പസില്‍ തീവ്രസ്വഭാവമുള്ള സംഘടനയുണ്ടാക്കാന്‍ അലന്‍ ഷുഹൈബ് ശ്രമിക്കുകയാണെന്ന് എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി വൈഷ്ണവിന്‍റെ ആരോപണം. പന്തീരാങ്കാവ് കേസിലെ മറ്റൊരു പ്രതിയായ ത്വാഹ ഫസല്‍ നിരന്തരം ക്യാമ്പസില്‍ എത്താറുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...