ആലങ്കോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ആലങ്കോട് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റാഗിങ് പരാതി. പ്ലസ് ടു വിദ്യാർഥികളാണ് പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ചത്. അക്രമത്തിൽ രണ്ട് വിദ്യാർഥികൾക്ക് പരിക്കേറ്റു. ഏഴ് പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽ നിന്ന് സസ്പെൻഡ് ചെയ്തു. മർദനമേറ്റ വിദ്യാർഥികൾ പോലീസിൽ പരാതി നൽകി. ആറ്റിങ്ങൽ ആലങ്കോട് ഗവ.വിഎച്ച്എസിലാണ് കഴിഞ്ഞ ദിവസം പ്ലസ് ടു വിദ്യാർഥികളും പ്ലസ് വണ്ണിന് പുതുതായി എത്തിയ വിദ്യാർഥികളും തമ്മിൽ സംഘർഷം ഉണ്ടായത്. സീനിയർ വിദ്യാർഥികൾ, പ്ലസ് വൺ വിദ്യാർഥികളോട് പേര് ചോദിച്ചപ്പോൾ ശബ്ദം കുറഞ്ഞു എന്നതിന്‍റെ പേരിലാണ് അക്രമം നടന്നത്.

പത്തോളം വരുന്ന സീനിയർ വിദ്യാർഥികൾ പുതുതായി എത്തിയ വിദ്യാർത്ഥികളെയാണ് ആക്രമിച്ചത്. അക്രമത്തിൽ അമീൻ, അമീർ, മുനീർ എന്നീ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണിനും തലയ്ക്കുമാണ് മൂന്ന് വിദ്യാർത്ഥികൾക്കും പരിക്കേറ്റത്. സീനിയർ വിദ്യാർഥികളായ 7 പേരെ സ്കൂൾ അധികൃതർ കഴിഞ്ഞദിവസം സസ്പെൻഡ് ചെയ്തിരുന്നു. നഗരൂർ പോലീസിൽ അക്രമത്തിനിരായ വിദ്യാർഥികളുടെ രക്ഷകർത്താക്കൾ പരാതി നൽകിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ സ്കൂൾ മാനേജ്മെന്‍റ്, പിടിഎ രക്ഷകർത്താക്കൾ, പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള യോഗം ചേർന്ന് അടിയന്തിര നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെ നിർമ്മാണ തീയതിയും കാലാവധി തീയതിയും തിരുത്തി കയറ്റുമതിക്ക് ശ്രമം ;...

0
മുംബൈ: മുംബൈയിൽ ഒരു പാക്കേജിംഗ് കേന്ദ്രത്തിൽ പോലീസുമായി ചേർന്ന് സംസ്ഥാന ഭക്ഷ്യ-മരുന്ന്...

സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി

0
ഡൽഹി: സിജെപി സമരത്തിലെ‌ടുത്ത കേസുകൾ റദ്ദാക്കി സുപ്രീം കോടതി. ദില്ലിയടക്കം രാജ്യത്തെ...

കേരള സർവകലാശാലയിൽ വന്ദേമാതരം ആലപിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെ സംഘർഷം

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതിൽ...

കുറ്റ്യാടിയിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം ; 30 പേർക്ക് പരിക്ക്

0
കോഴിക്കോട്: കുറ്റ്യാടി നരിക്കൂട്ടും ചാലിൽ സ്വകാര്യ ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ...