തടസങ്ങളെ പ്രതിഷേധം കൊണ്ട് നേരിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂരിലെത്തി

For full experience, Download our mobile application:
Get it on Google Play

ലഖിംപൂര്‍ : തടസങ്ങളെ പ്രതിഷേധം കൊണ്ട് നേരിട്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലഖിംപൂരിലെത്തി. പാലിയയിലെ നോവാ ഗ്രാമത്തിലെ കര്‍ഷകരുടെ വീടുകളിലെത്തി സന്ദര്‍ശിക്കുകയാണ്. ഉത്തര്‍പ്രദേശ് പോലീസിന്റെ കരുതല്‍ തടങ്കലില്‍ നിന്ന് വിട്ടയച്ച പ്രിയങ്ക ഗാന്ധിക്കൊപ്പമാണ് രാഹുല്‍ ലഖിംപൂരിലെത്തിയത്.

ലഖിംപൂര്‍ സന്ദര്‍ശിക്കാന്‍ രാഹുലിനെ അനുവദിക്കില്ലെന്നായിരുന്നു നേരത്തെ യു.പി സര്‍ക്കാറിന്റെ നിലപാട്. പ്രതിഷേധത്തെ തുടര്‍ന്നാണ് ഇരുവര്‍ക്കും സ്ഥലം സന്ദര്‍ശിക്കാന്‍ യു.പി സര്‍ക്കാര്‍ അനുമതി നല്‍കിയത്. കര്‍ഷക കുടുംബങ്ങളെ സന്ദര്‍ശിക്കാനെത്തിയ പ്രിയങ്കയെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.

സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കില്ല പോലീസ് വാഹനത്തില്‍ യാത്ര ചെയ്താ മതിയെന്നു പറഞ്ഞതിനെ തുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ രാഹുല്‍ ഗാന്ധി കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു തുടര്‍ന്ന് സ്വന്തം വാഹനത്തില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു

0
തിരുവനന്തപുരം: സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ രാത്രിക്കാല പിങ്ക് ബസ് ആരംഭിക്കുന്നു. വനിതകളുടെ രാത്രികാല...

അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കണം ; വ്യവസായിയുടെ റിവിഷൻ ഹർജി തള്ളി കോടതി

0
ബംഗളൂരു: അവിവാഹിതയായ മകളുടെ വിദ്യാഭ്യാസച്ചെലവ് വഹിക്കാൻ അച്ഛന് ബാധ്യതയുണ്ടെന്ന് കർണാടക ഹൈക്കോടതി...

ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന നേതാവായിരുന്നു ഉമ്മൻ ചാണ്ടി : അഡ്വ.സി...

0
അടൂർ : ജനസേവകരും നേതാക്കന്മാരും എങ്ങനെ പ്രവർത്തിക്കണമെന്ന് ജീവിച്ച് കാണിച്ചുതന്ന...

അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്

0
റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന്...