കാന്തപുരം എ.പി അബൂബക്ക‌ര്‍ മുസലിയാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

For full experience, Download our mobile application:
Get it on Google Play

ദുബായ് : രാജ്യത്തെ വിദ്യാഭ്യാസ വിനിമയത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മികച്ച സംഭാവന നല്‍കിയതിനും യു.എ.ഇയുടെ ആദരമേറ്റുവാങ്ങി കാന്തപുരം എ.പി അബൂബക്കര്‍ മുസലിയാര്‍. യുഎഇയുമായി ജാമിഅ: മര്‍കസിനുള‌ള അന്താരാഷ്‌ട്ര ബന്ധത്തിനും കൂടിയാണ് ജാമിഅ: മര്‍കസ് ചാന്‍സിലറും ഇന്ത്യന്‍ ഗ്രാന്റ് മുഫ്‌തിയുമായ കാന്തപുരം എ.പി അബൂബക്ക‌ര്‍ മുസലിയാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ ആദരിച്ചത്.

ഇന്ത്യയില്‍ നിന്ന് ആദ്യ ഹ്യൂമാനിറ്റേറിയന്‍ ഗോള്‍ഡന്‍ വിസ ലഭിക്കുന്നയാളായി ഇതോടെ കാന്തപുരം. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് യു.എ.ഇ ഭരണകൂടം നല്‍കുന്നതാണ് പത്ത് വര്‍ഷത്തെ ഗോള്‍ഡന്‍ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗോള്‍ഡന്‍ വിസ കാന്തപുരം ഏറ്റുവാങ്ങി.

തനിക്ക് നല്‍കിയ അംഗീകാരത്തിന് യുഎഇ പ്രസിഡന്റ് ഷെയ്‌ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റ് ദുബായ് ഭരണാധികാരി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശി ഷെയ്‌ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവര്‍ക്ക് കാന്തപുരം നന്ദി അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...