രാഹുൽ പാലക്കാടെത്തിയത് ഷാഫിയും സതീശനും കൂടിച്ചേർന്ന് ഉണ്ടാക്കിയ പ്രത്യേക പാക്കേജായി : എം വി ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : ഷാഫി പറമ്പിൽ എംപിയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചേർന്ന് ഉണ്ടാക്കിയിട്ടുള്ള പ്രത്യേക പാക്കേജായാണ് പാലക്കാട് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിൽ എത്തിയതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട്ടെ കത്ത് വിവാദത്തിലാണ് എം വി ഗോവിന്ദൻറെ പ്രതികരണം. കോൺഗ്രസിനകത്ത്‌ ശക്തമായ രീതിയിൽ വിവാദം നിലനിൽക്കുകയാണ്. ഇടതുമുന്നണിക്ക്‌ അനുകൂലമായ സാഹചര്യം ഒരുങ്ങാൻ ഇത് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരും വെള്ളാപ്പള്ളി നടേശനും സരിൻ മിടുമിടുക്കനായ സ്ഥാനാർത്ഥിയാണെന്ന് പറഞ്ഞിട്ടുണ്ട്.

സരിൻ നിൽക്കുമ്പോൾ വലിയൊരു വിജയസാധ്യത കാണുന്നുണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗ് വർഗീയ ശക്തികളുമായി ചേരുകയാണ്. ഇസ്ലാമിക രാഷ്ട്രം വേണം എന്ന തീവ്രവാദ വർഗീയ നിലപാട് സ്വീകരിക്കുന്ന ജമാഅത്തെ ഇസ്ലാമുമായും അതിനോടൊപ്പം ചേർന്നുനിൽക്കുന്ന എസ്‌ഡിപിഐയുമായും ചേർന്ന് പ്രവർത്തിക്കുകയാണ് മുസ്ലിം ലീഗ്. അത് ന്യൂനപക്ഷ സംരക്ഷണത്തിൽ നിൽക്കുന്ന പ്രസ്ഥാനങ്ങൾക്കുള്ള വെല്ലുവിളിയാണെന്നും ഇത് വളരെ ഉത്കണ്ഠയുണ്ടാക്കുന്ന പ്രശ്നമാണെന്നാണ് മുഖ്യമന്ത്രി സൂചിപ്പിച്ചതെന്നും വ്യക്തമാക്കിയ ഗോവിന്ദൻ പാർട്ടിക്കും അതേ നിലപാട് തന്നെയാണെന്നും പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...