രാഹുൽ ഈശ്വറിന് 16 ദിവസങ്ങള്‍ക്കുശേഷം ജാമ്യം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിനെതിരെ ബലാൽസംഗ പരാതി നൽകിയ പെണ്‍കുട്ടിയെ സൈബർ അധിക്ഷേപം നടത്തിയതിന് അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. കേസിൽ അറസ്റ്റിലായി 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഇന്ന് ജാമ്യം ലഭിച്ചത്. അറസ്റ്റിലായ രാഹുൽ ഈശ്വര്‍ റിമാന്‍ഡിലായിരുന്നു. ജാമ്യാപേക്ഷയിൽ ഇന്ന് വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് ഉച്ചയ്ക്കുശേഷം ജാമ്യം നൽകികൊണ്ടുള്ള വിധി പറഞ്ഞത്.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി രാഹുൽ ഈശ്വറിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. രാഹുൽ അന്വേഷണവുമായി സഹകരിക്കാത്തിനാൽ രണ്ടു ദിവസത്തെ കസ്റ്റടി വേണമെന്ന് പ്രോസിക്യൂഷൻ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് ആവശ്യപ്പെട്ടിരുന്നു. 16 ദിവസമായി റിമാൻഡിലാണെന്ന് അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്നും രാഹുൽ ഈശ്വറിന്‍റെ അഭിഭാഷകൻ വാദിച്ചു. ഇത്രയും ദിവസത്തിനു ശേഷം ഇനി എന്തിനാണ് വീണ്ടും കസ്റ്റഡിയെന്നായിരുന്നു കോടതിയുടെ ചോദ്യം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...