തിരുവനന്തപുരം : പാർലമെന്റിൽ ജനാധിപത്യവിരുദ്ധമായ രീതിയിൽ അക്രമം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും രാജ്യത്തിനോട് മാപ്പു പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. പാർലമെന്റിൽ ജനാധിപത്യ രീതിയിൽ സംവദിക്കുന്നതിൽ പരാജയപ്പെട്ട കോൺഗ്രസുകാർ കായികമായ രീതിയിൽ എതിരാളികളെ കീഴടക്കാൻ ശ്രമിക്കുന്നതാണ് ഇന്ന് രാജ്യം കണ്ടത്. ബിജെപിയുടെ സീനിയർ എംപിമാരെ വരെ അതിക്രൂരമായ രീതിയിലാണ് രാഹുൽ ഗാന്ധിയും സംഘവും നേരിട്ടത്. വനിതാ എംപിക്കു വരെ വളരെ മോശം അനുഭവമാണ് രാഹുലിൽ നിന്നുണ്ടായത്. തന്റെ സ്ഥാനത്തിന് നിരക്കാത്ത പ്രവൃത്തിയാണ് രാഹുൽ ഗാന്ധിയിൽ നിന്നും ഉണ്ടായത്. തനിക്ക് പക്വത വന്നിട്ടില്ലെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഇന്നത്തെ സംഭവങ്ങൾ. നാലാംകിട കെഎസ്‌യു കാരന്റെ പെരുമാറ്റമാണ് പ്രതിപക്ഷ നേതാവിൽ നിന്നും ഉണ്ടായത്. എംപിമാരെ അക്രമിച്ചതിനു ശേഷവും രാഹുൽ ഗാന്ധിയുടെ പ്രതികരണം അങ്ങേയറ്റം നിന്ദ്യമായ രീതിയിലായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരുടെ പിന്തുടർച്ചക്കാരിൽ നിന്നും രാജ്യം മറിച്ച് ഒരു പ്രവർത്തനം പ്രതീക്ഷിക്കുന്നുമില്ല. മൂന്നാം വട്ടവും ജനങ്ങൾ പ്രതിപക്ഷത്തിരുത്തിയതിന്റെ ചൊരുക്കാണ് രാഹുൽഗാന്ധി പാർലമെന്റിനോട് കാണിക്കുന്നത്. കോൺഗ്രസിന്റെ ജനാധിപത്യവിരുദ്ധവും അസഹിഷ്ണുതാപരവുമായ പ്രവൃത്തിക്കെതിരെ സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങൾക്ക് ബിജെപി നേതൃത്വം നൽകുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1