കണ്ണൂര്‍ : രാഹുല്‍ ഗാന്ധി എംപി കേരളത്തിലെത്തി. ഇന്ന് രാവിലെ കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധിയെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ നേതൃത്വത്തിലുള്ള നേതാക്കളാണ് സ്വീകരിച്ചത്. മട്ടന്നൂരിലെ റിസോര്‍ട്ടില്‍ ഒരു മണിക്കൂര്‍ വിശ്രമിച്ചതിന് ശേഷം രാഹുല്‍ വയനാട്ടിലേക്ക് തിരിച്ചു. ഇരിട്ടി വഴി മാനന്തവാടിയിലേക്കാണ് അദ്ദേഹം പോകുന്നത്. പോകുന്ന വഴിയില്‍ ഏഴോളം സ്ഥലങ്ങളില്‍ അദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്.
എന്നാല്‍ അദ്ദേഹം വാഹനത്തില്‍ നിന്നും ഇറങ്ങില്ല. വാഹനത്തിനുള്ളില്‍ ഇരുന്ന് പ്രവര്‍ത്തകരെ അദ്ദേഹം അഭിവാദ്യം ചെയ്യും. തിരുവനന്തപുരത്ത് എകെജി സെന്ററിന് നേരെ ബോംബേറുണ്ടായതിന്റെ പശ്ചാത്തലത്തില്‍ രാഹുലിന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ആംബുലന്‍സ് ഉള്‍പ്പടെ 30ഓളം വാഹനങ്ങളുടെ അകമ്ബടിയോടെയാണ് അദ്ദേഹം മാനന്തവാടിയിലേക്കു പോകുക.