Monday, May 6, 2024 8:47 am

തൊഴിലുറപ്പ് ഫണ്ടില്‍ 22.39 കോടി രൂപയുടെ സാമ്പത്തിക തിരിമറിയും ; തട്ടിപ്പും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന ഫണ്ട് തൊഴിലുറപ്പ് തൊഴിലാളികളിലേക്ക് എത്താതെ കൊള്ളയടിക്കപ്പെടുന്നതിന്റെ വ്യാപ്തി വെളിപ്പെടുത്തി സോഷ്യല്‍ ഓഡിറ്റിങ് റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന നാല് മാസത്തിനിടെ ഒരു വിഭാഗം ഗ്രാമപഞ്ചായത്തുകളില്‍ നടത്തിയ സോഷ്യല്‍ ഓഡിറ്റിങ്ങില്‍ എംജിഎന്‍ആര്‍ഇജിഎസ് ഫണ്ടില്‍ 22.39 കോടി രൂപയുടെ സാമ്പത്തിക തിരിമറിയും ദുര്‍വിനിയോഗവുമാണ് കണ്ടെത്തിയത്.

941 ഗ്രാമപഞ്ചായത്തുകളില്‍ 296 എണ്ണത്തിലും കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിയാണ് ഓഡിറ്റ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ ഈ വര്‍ഷം മാര്‍ച്ച്‌ വരെയാണ് ഓഡിറ്റ് നടത്തിയത്. ഇത്രയും പഞ്ചായത്തുകളില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് 22.39 കോടി രൂപയുടെ ക്രമക്കേട് കണ്ടെത്തിയത്. സോഷ്യല്‍ ഓഡിറ്റിലെ കണ്ടെത്തലുകള്‍ എല്ലാ ജില്ലകളിലെയും അതത് കളക്ടര്‍മാരെ അറിയിച്ചിട്ടുണ്ടെന്ന് കേരള സോഷ്യല്‍ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ എന്‍.രമാകാന്തന്‍ പറഞ്ഞു. പലതരത്തില്‍ തട്ടിയെടുത്ത പണം തിരിച്ചുപിടിക്കേണ്ടത് കളക്ടര്‍മാരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ മൂന്നിലൊന്ന് തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമേ വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കാനാകൂ എന്നതിനാല്‍ എല്ലാ പഞ്ചായത്തുകളിലും സോഷ്യല്‍ ഓഡിറ്റ് നടത്താനാകില്ലെന്ന് രമാകാന്തന്‍ പറഞ്ഞു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയമാണ് സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റിക്കുള്ള ഫണ്ട് അനുവദിക്കേണ്ടത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം 22 കോടി ലഭിക്കാന്‍ അര്‍ഹതയുണ്ടായിരുന്നെങ്കിലും ലഭിച്ചത് 4 കോടി രൂപ മാത്രം. കേന്ദ്ര മന്ത്രാലയത്തില്‍ നിന്നുള്ള ഫണ്ട് വൈകുന്നതിനാല്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും വില്ലേജ് റിസോഴ്സ് പേഴ്സണ്‍മാരെ നിയമിക്കാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.

”പഞ്ചായത്തുകളിലെ ഒരു വിഭാഗത്തില്‍ മാത്രം ഓഡിറ്റ് നടന്നതിനാല്‍ കേന്ദ്രത്തിന്റെ ഫണ്ട് കൊള്ളയടിക്കുന്നതിന്റെ യഥാര്‍ത്ഥ വ്യാപ്തി വളരെ കൂടുതലായിരിക്കും, അതും നാല് മാസത്തേക്ക് മാത്രം,” കേരള സോഷ്യല്‍ ഓഡിറ്റ് സൊസൈറ്റി വൃത്തങ്ങള്‍ വ്യക്തമാക്കി. എംജിഎന്‍ആര്‍ഇജിഎസിന്റെ നിര്‍ബന്ധിത ഘടകമായ സോഷ്യല്‍ ഓഡിറ്റ് ഭൂരിഭാഗം പഞ്ചായത്തുകളിലും ഗ്രാമ റിസോഴ്സ് പേഴ്സണുകളുടെ കുറവുമൂലം നടത്താറില്ല. ഇതിനെ തുടര്‍ന്നാണ് സോഷ്യല്‍ ഓഡിറ്റിങ്ങിന് വിധേയമാക്കിയത്. തുടര്‍ന്നാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയത്.

ഫണ്ടുകള്‍ പല തരത്തില്‍ ദുരുപയോഗം ചെയ്യപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ പ്രധാനമായും മസ്റ്റര്‍ റോളിലെ വ്യാജ എന്‍ട്രികള്‍ വഴിയാണ്. ജോലി ചെയ്യാത്തവരുടെ അക്കൗണ്ടുകളിലേക്കും വിദേശത്തുള്ളവരുടെ അക്കൗണ്ടുകളിലേക്കും സര്‍ക്കാര്‍ ജീവനക്കാരുടെ പേരിലുള്ള സ്ഥാപനങ്ങളിലെ അക്കൗണ്ടുകളിലേക്കും അനധികൃതമായി പണമിടപാട് നടത്തിയെന്നാണ് കണ്ടെത്തല്‍. ധനസമ്പാദനം ലക്ഷ്യമിട്ട് ചെയ്യാത്ത ജോലികളുടെ പേരില്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച്‌ ഫണ്ട് തട്ടിയെടുത്തിട്ടുണ്ട്. പഞ്ചായത്തുകള്‍ ഭരിക്കുന്ന പാര്‍ട്ടികളില്‍പ്പെട്ട പ്രാദേശിക രാഷ്ട്രീയക്കാര്‍ ധനസമ്പാദനം ലക്ഷ്യമിട്ട് സിവില്‍ വര്‍ക്കുകള്‍ നടത്തിയെന്ന പേരില്‍ വ്യാജ മസ്റ്റര്‍ റോളുകള്‍ ഉണ്ടാക്കിയാണ് ഫണ്ട് തട്ടിയെടുത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പദ്ധതി പ്രകാരം അനുവദിക്കാത്ത പല പ്രവൃത്തികളും നടപ്പാക്കിയെന്ന് കാണിച്ചാണ് തട്ടിപ്പ്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പകരം, പ്രാദേശിക രാഷ്ട്രീയക്കാരുടെ ഒത്താശയോടെ പല പഞ്ചായത്തുകളും കരാറുകാരെ അവതരിപ്പിച്ചു, വ്യാജ മസ്റ്റര്‍ റോളുകള്‍ ഉപയോഗിച്ച്‌ പണം തട്ടിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. 90 ശതമാനത്തിലധികം തദ്ദേശസ്ഥാപനങ്ങള്‍ ഭരിക്കുന്ന കക്ഷികളായ സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും സോഷ്യല്‍ ഓഡിറ്റിന് കടുത്ത എതിര്‍പ്പ് നേരിടേണ്ടി വന്നതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷ തീരുംമുമ്പേ ചോദ്യപേപ്പർ പുറത്ത് ; ചോർച്ച അല്ലെന്ന് എൻടിഎ

0
ന്യൂഡൽഹി: മെഡിക്കൽ കോഴ്‌സ് പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) ഇന്നലെ...

കോഴിക്കോട് എന്‍ഐടിയില്‍ ആത്മഹത്യ ; ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

0
കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി...

ഗവർണർക്കെതിരായ ലൈം​ഗികാതിക്രമ പരാതി ; നുണപരിശോധനക്ക് തയ്യാറെന്ന് പരാതിക്കാരി

0
ന്യൂഡൽഹി : ലൈം​ഗികാതിക്രമ പരാതിയിൽ പശ്ചിമബം​ഗാൾ ​ഗവർണർ സിവി ആനന്ദബോസിനെതിരായ പരാതിയിൽ...

യു.എ.ഇ സായുധസേന ഏകീകരിച്ചിട്ട് 48 വർഷം

0
ദുബായ്: യു.എ.ഇ.യുടെ സായുധസേനാ ഏകീകരണത്തിന് തിങ്കളാഴ്ച 48 വർഷം പൂർത്തിയാകും. രാഷ്ട്രപിതാവ്...