രാഹുല്‍ഗാന്ധി ഇന്ന് കേരളത്തില്‍ ; മൂന്ന് ദിവസത്തെ സന്ദര്‍ശനം

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ പതിനൊന്നരയോടെ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തുന്ന രാഹുല്‍ഗാന്ധി റോഡ് മാര്‍ഗം ഉച്ചക്ക് 12.30 ന് മലപ്പുറത്ത് എത്തും. ജില്ലാ കലക്‌ട്രേറ്റില്‍ കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുക്കും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്നായിരിക്കും വിമാനത്താവളത്തില്‍ രാഹുലിനെ സ്വീകരിക്കുക. രാത്രി സര്‍ക്കാര്‍ ഗസ്റ്റ് ഹൗസിലായിരിക്കും രാഹുല്‍ തങ്ങുക.

എട്ട് മാസത്തിനു ശേഷമാണ് സ്വന്തം മണ്ഡലമായ വയനാട്ടിലേക്ക് രാഹുല്‍ എത്തുന്നത്. ജനുവരിയിലാണ് രാഹുല്‍ അവസാനമായി വയനാട്ടിലെത്തിയത്. പിന്നീട് കോവിഡ് പ്രതിസന്ധിയുടെ സമയത്ത് വയനാട്ടിലെത്താന്‍ ആഗ്രഹിച്ചെങ്കിലും സാഹചര്യങ്ങള്‍ അനുകൂലമല്ലാത്തതുകൊണ്ട് എത്താനായില്ല. കോവിഡ് അവലോകന യോഗത്തില്‍ പങ്കെടുത്തതിന് ശേഷം പ്രളയത്തില്‍ മാതാപിതാക്കളും സഹോദരങ്ങളും വീടും ഇല്ലാതായ മലപ്പുറം എടക്കരയിലെ കാവ്യ, കാര്‍ത്തിക എന്നീ പെണ്‍കുട്ടികള്‍ക്കുള്ള വീടിന്റെ  താക്കോല്‍ കൈമാറും. ഈ കുട്ടികള്‍ക്ക് എട്ട് ലക്ഷം രൂപ ചെലവിട്ട് രാഹുല്‍ ഗാന്ധിയാണ് വീട് നിര്‍മ്മിച്ചു നല്‍കിയത്.

വയനാട്ടില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് അനുമതി നിഷേധിച്ച വിവാദങ്ങള്‍ക്കിടെയാണ് രാഹുല്‍ കേരളത്തിലെത്തുന്നത്. 20ന് വയനാട് കലക്‌ടറേറ്റിലെ കോവിഡ‍് അവലോകന യോഗത്തില്‍ പങ്കെടുത്തശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങും. 21ന് മാനന്തവാടിയിലെ ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ശേഷം കണ്ണൂര്‍ വിമാനത്താവളത്തില്‍നിന്ന് പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയിലേക്ക് മടങ്ങും. മൂന്ന് ദിവസം രാഹുല്‍ കേരളത്തിലുണ്ടാകും. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രം ശ്രദ്ധയൂന്നാനാണ് രാഹുല്‍ ഗാന്ധി ശ്രമിക്കുക. സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്‌ഘാടനത്തിനു അനുമതി നിഷേധിച്ചതില്‍ രാഷ്ട്രീയ പ്രസ്‌താവനകളൊന്നും രാഹുല്‍ നടത്തില്ലെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...