ഫോം 6ലെ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരെന്ന് രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കുന്നതിനിടെ ഓണ്‍ലൈന്‍ ഫോം 6ലെ നിയമവിരുദ്ധമായ മാറ്റങ്ങള്‍ക്ക് ടാറ്റാ കണ്‍സള്‍ട്ടന്‍സിയെ ചുമതലപ്പെടുത്തിയത് ആരാണെന്ന ചോദ്യവുമായി രാഹുല്‍ ഗാന്ധി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമപരിരക്ഷയെയടക്കം ചോദ്യം ചെയ്ത് ഇന്ത്യ സഖ്യം ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും. ഗ്യാനേഷ് കുമാറിനെ പ്രതിരോധിക്കാനുള്ള വിപുലമായ പ്രചാരണ പരിപാടികളിലേക്ക് ബിജെപി കടന്നു. ഫോം 6ലെ കൂട്ടി ചേര്‍ക്കലുകള്‍ വിവാദമാകുകയും പിന്നീട് എസ്ഐആറിന് ശേഷം പിന്‍വലിക്കുകയും ചെയ്തത് ചൂണ്ടിക്കാട്ടിയാണ് സാമൂഹിക മാധ്യമമായ എക്സിലൂടെ രാഹുല്‍ ഗാന്ധിയുടെ ചോദ്യം. നിയമ മന്ത്രാലയത്തിന്‍റെ അറിവില്ലാതെ നടത്തിയ പരിഷ്ക്കാരം തെറ്റാണെന്ന് രണ്ട് കമ്മീഷണര്‍മാര്‍ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആരാണ് ഫോം 6ല്‍ മാറ്റം വരുത്താന്‍ ടാറ്റാ കണ്‍സള്‍ട്ടന്‍സിക്ക് നിര്‍ദ്ദേശം നല്‍കിയതെന്നാണ് രാഹുല്‍ ഗാന്ധി ചോദിക്കുന്നത്. നിയമ വിരുദ്ധമായ മാറ്റത്തിന് അംഗീകാരം നല്‍കിയത് ആരാണെന്നും രാഹുല്‍ ചോദിക്കുന്നു.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു

0
ബെൽത്തങ്ങാടി: ധർമ്മസ്ഥലയിൽ നിരവധി ദുരൂഹമരണങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ എസ്ഐടി അന്തിമ...

അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത്...

യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്

0
തിരുവനന്തപുരം: യുഡിഎഫിനെതിരെ അതൃപ്തി പ്രകടിപ്പിച്ച് എംപിയും കൺവീനറുമായ അടൂർ പ്രകാശ്. തദ്ദേശ...

ഇന്ന് ഇടിമിന്നലോടു കൂടിയ അതിശക്ത മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: കേരളത്തിൽ ഒൻപത് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ്. ചില ജില്ലകളിൽ...