ന്യൂഡല്‍ഹി : കോവിഡ് വാക്സിന്‍ വിതരണത്തിലെ കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തിങ്കളാഴ്ച രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാലിത് സാധ്യമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യത്തില്‍ പ്രതികരണവുമായി വീണ്ടും രംഗത്തെത്തിയിരിക്കുന്നത്.
വാക്സിന്‍ വിതരണത്തിലെ തര്‍ക്കം അംഗീകരിക്കാനാവില്ല. രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ജീവന്‍ രക്ഷിക്കാനുള്ള അവസരം ലഭിക്കണം. എല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം ഉറപ്പാക്കുകയും ചെയ്യണമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.