കല്പറ്റ: പൂനയിലെ മാന്‍ഗേഖര്‍ ആശുപത്രിയില്‍ ചികിത്സതേടി പോയ രോഗിക്ക് നാട്ടിലെത്താന്‍ രാഹുല്‍ ഗാന്ധിയുടെ സഹായഹസ്തം. സുല്‍ത്താന്‍ ബത്തേരി വാകേരി സ്വദേശി സെബാസ്റ്റ്യന്‍ മാത്യുവിനെ എം.പിയുടെ ഓഫിസ് ഇടപെട്ട് നാട്ടില്‍ എത്തിച്ചു.
രണ്ട് മാസം മുമ്പാണ് കാന്‍സര്‍ ചികിത്സയുടെ ഭാഗമായി മൂന്നംഗം കുടുംബം പൂനയില്‍ എത്തിയത്. എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായി. വിവരമറിഞ്ഞ രാഹുല്‍ഗാന്ധി അന്തര്‍സംസ്ഥാന പാസ് ലഭ്യമാക്കിയും ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയുമാണ് കുടുംബത്തെ നാട്ടില്‍ എത്തിച്ചത്.