ദില്ലി : നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ബൂത്ത് തല പ്രവർത്തകരുമായി അദ്ദേഹം സംവദിക്കും. മഹാത്മാഗാന്ധിയുടെ സബർമതി ആശ്രമവും രാഹുൽ ഗാന്ധി സന്ദർശിക്കുന്നുണ്ട്. സെപ്റ്റംബർ ഏഴിന് ഭാരത് ജോഡോ യാത്ര തുടങ്ങാനിരിക്കെ കൂടിയാണ് രാഹുൽ ഗാന്ധി ഗുജറാത്തിൽ എത്തുന്നത്.എന്നാൽ ഇതിനിടെ ഗുജറാത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് വിശ്വനാഥ് വകേല രാജിവെച്ചത് കോൺഗ്രസിന് തിരിച്ചടിയായി.കോൺഗ്രസിനെതിരെ വിമർശനം ഉന്നയിച്ചും ഒരു കോടിയിലധികം രൂപ പിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടതും അടക്കം ഉന്നയിച്ചാണ് വിശ്വനാഥ പാർട്ടി വിട്ടത്.
നിയമസഭാ തെരഞ്ഞെടുപ്പ് : രാഹുൽഗാന്ധി ഗുജറാത്തിൽ ; പ്രവർത്തകരുമായി സംവദിക്കും
RECENT NEWS
Advertisment