പ്രധാന മന്ത്രിയായാൽ ആദ്യം എന്ത് ചെയ്യും ? മറുപടിയുമായി രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ദില്ലി : താൻ പ്രധാനമന്ത്രിയായാൽ ആദ്യം സ്ത്രീകൾക്ക് സംവരണം നൽകുമെന്ന് രാഹുൽ ഗാന്ധി. തന്റെ കുട്ടിയെ എന്താണ് പഠിപ്പിക്കുക എന്ന് ചോദിച്ചാൽ ‘വിനയം’ എന്ന് പറയും. ആളുകളെ മനസ്സിലാക്കാൻ വിനയം ആവശ്യമാണെന്നും രാഹുൽ പറഞ്ഞു. വിദ്യാർത്ഥികൾക്കായി ഒരുക്കിയ അത്താഴ വിരുന്നിടെ കുട്ടികൾ ചോദിച്ച ചോദ്യത്തോടായിരുന്നു രാഹുലിന്റെ മറുപടി.

കന്യാകുമാരിയിലെ മുളകൂമൂട് സെന്റ് ജോസഫ്‌സ് മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കാണ് രാഹുൽ ഗാന്ധി ദീപാവലി അത്താഴ വിരുന്ന് നൽകിയത്. ഇതിന്റെ വിഡിയോ രാഹുൽ തന്റെ ട്വിറ്ററിൽ പങ്കുവെച്ചു. “അവരുടെ സന്ദർശനം ദീപാവലിയെ കൂടുതൽ സവിശേഷമാക്കി. ഈ സംസ്കാരങ്ങളുടെ സംഗമമാണ് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി, അത് നമ്മൾ സംരക്ഷിക്കണം.” രാഹുൽ ട്വിറ്ററിൽ കുറിച്ചു.

സംഘത്തിനോടൊപ്പം രാഹുൽ ഗാന്ധി അത്താഴം കഴിക്കുന്നതും വിദ്യാർത്ഥികളുമായി ചേർന്ന് പ്രിയങ്ക ഗാന്ധി നൃത്തം ചെയ്യുന്നതും വിഡിയോയിലുണ്ട്. പുതുതലമുറയിൽപ്പെട്ടവരുമായി സംവദിക്കാൻ എപ്പോഴും സമയം കണ്ടെത്തുന്ന നേതാവാണ് രാഹുൽ ഗാന്ധി. നേരത്തെ ഇതേ സ്‌കൂളിലെ വിദ്യാർഥികളുമായി നടത്തിയ സംവാദവും വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​ജെ.പി.എസ്.സി. പരീക്ഷ റദ്ദാക്കിക്കൊണ്ടുള്ള വിജ്ഞാപനം സ്റ്റേ ചെയ്ത് ഹൈക്കോടതി; ജാര്‍ഖണ്ഡ് സർക്കാരിന് തിരിച്ചടി

0
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡ് സംസ്ഥാന സര്‍ക്കാര്‍ റദ്ദാക്കിയ ജെപിഎസ്‌സി പരീക്ഷകളും നിയമനങ്ങളും സ്റ്റേ...

കൊല്ലത്ത് കെഎസ്ഇബി ഓഫീസിൽ കയറി ഉദ്യോ​ഗസ്ഥനെ മർദിച്ച് യുവാവ്

0
കൊല്ലം: വൈദ്യുതി മുടങ്ങിയതിന്റെ പേരിൽ കെഎസ്ഇബി കൊല്ലം മയ്യനാട് സെക്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന...

കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം

0
തിരുവനന്തപുരം : കേരളം-ലക്ഷദ്വീപ്-പുതുച്ചേരി-തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഇന്ന് കള്ളക്കടൽ ജാഗ്രതാ നിർദേശം. റെഡ്...

ലിഫ്റ്റിൽനിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിനിടെ താഴേക്ക് പതിച്ചു; ഗുരുതരമായി പരിക്കേറ്റ സ്ത്രീക്ക് ദാരുണാന്ത്യം

0
ആന്ധ്രാപ്രദേശ് : ആന്ധ്രാപ്രദേശിലെ പ്രകാശം ജില്ലയിലെ അപ്പാര്‍ട്ട്‌മെൻ്റിലെ ലിഫ്റ്റ് അപകടത്തില്‍ പെട്ട്...