അമേഠി : ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ യുപിയിലെ അമേഠിയിലേക്ക് സഹായങ്ങളുമായി രാഹുല്‍ ഗാന്ധി എം.പി. ലോക്ക് ഡൗണ്‍ മൂലം കഷ്ടപ്പെടുന്ന അമേഠിയിലെ പാവപ്പെട്ടവര്‍ക്കും ആവശ്യക്കാര്‍ക്കും ഗോതമ്പും മറ്റ് അവശ്യ സാധനങ്ങളും ട്രക്കുകളില്‍ രാഹുല്‍ എത്തിച്ചു കൊടുത്തു.
അമേഠിയിലെ ജനങ്ങളോടുള്ള രാഹുല്‍ ഗാന്ധിയുടെ ഉത്തരവാദിത്തങ്ങള്‍ അദ്ദേഹം മറന്നിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ദീപക് സിങ് പറഞ്ഞു. ബിജെപിയുടെ സ്മൃതി ഇറാനിയോടാണ് കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പില്‍ രാഹുല്‍ പരാജയപെട്ടിരുന്നു. എന്നാല്‍ വയനാട്ടില്‍ നിന്നും വന്‍ ഭൂരിപക്ഷത്തിലാണ് അദ്ദേഹം പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. തന്‍റെ മണ്ഡലമായ വയനാട്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എം.പി ഫണ്ടില്‍ നിന്നും 2.66 കോടി രാഹുല്‍ അനുവദിച്ചിട്ടുണ്ട്.
എം.പി ഫണ്ടില്‍ നിന്നും പാസായ പണം എങ്ങനെ വിനിയോഗിക്കണമെന്ന് ജില്ലാ കളക്ടര്‍ക്ക് തിരുമാനിക്കാം. കേന്ദ്രത്തിന്‍റെ അനാസ്ഥ മൂലം പടര്‍ന്നു പിടിക്കുന്ന കൊറോണ കാരണം രാജ്യം വലിയ വില നല്‍കേണ്ടി വരുമെന്ന് രാഹുല്‍ പറഞ്ഞിരുന്നു.