സാമൂഹികാരോഗ്യകേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ രാഹുല്‍ഗാന്ധിഅനുവദിച്ച തുക വേണ്ടെന്ന് നഗരസഭ ; പ്രതിക്ഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

മുക്കം : മുക്കം സാമൂഹികാരോഗ്യകേന്ദ്രത്തിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ രാഹുല്‍ഗാന്ധി എം.പി അനുവദിച്ച തുക റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുക്കം നഗരസഭ.രാഹുല്‍ഗാന്ധി അനുവദിച്ച 40 ലക്ഷം രൂപയാണ് ചെലവാക്കുന്നതിന് സാങ്കേതികബുദ്ധിമുട്ടുള്ളതിനാല്‍ തത്കാലം റദ്ദാക്കണമെന്ന ആവശ്യം ഉന്നയിച്ചത്. മുക്കം നഗരസഭാ സെക്രട്ടറി കളക്ടര്‍ക്കും ജില്ലാ പ്ലാനിങ് ഓഫീസര്‍ക്കും ഇത് സംബന്ധിച്ച്‌ കത്തയച്ചു.

സി.എച്ച്‌.സിയുടെ മാസ്റ്റര്‍പ്ലാന്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതിനാല്‍ എം.പി ഫണ്ടില്‍നിന്ന് അനുവദിച്ച തുക തനതുവര്‍ഷം ചെലവഴിക്കാന്‍ സാധിക്കില്ലെന്ന് കത്തില്‍ പറയുന്നു. മുക്കം നഗരസഭാ സെക്രട്ടറിയുടെ കത്ത് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് എന്തു ചെയ്യണമെന്നതിനെ സംബന്ധിച്ച്‌ ഉചിതമായ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് കളക്ടര്‍ രാഹുല്‍ഗാന്ധി എം.പിക്ക് കത്ത് നല്‍കിയിട്ടുണ്ട്.

മുക്കം നഗരസഭയുടെ ഈ നടപടിക്കെതിരേ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. അത്യാഹിത വിഭാഗത്തോടുകൂടി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയും കിടത്തിച്ചികിത്സയും വേണമെന്നടക്കമുള്ള ആവശ്യം നാട്ടുകാര്‍ ഉന്നയിക്കുമ്ബോഴാണ് കെട്ടിടനിര്‍മാണത്തിന് അനുവദിച്ച തുക ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി വേണ്ടെന്ന് വെക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...