ക്രൈം നന്ദകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ക്രൈം നന്ദകുമാറിനെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്.
ഇയാളുടെ ഓഫീസില്‍ നിന്നും എട്ട് ഹാര്‍ഡ് ഡിസ്‌കുകളും സിസിടിവി ദൃശ്യങ്ങളും പിടിച്ചെടുത്തു. നന്ദകുമാറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും സ്ഥാപനത്തിന്റെ ലൈസന്‍സും പരിശോധിച്ച്‌ വരികയാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

മുന്‍ ജീവനക്കാരിയായ യുവതിയുടെ പരാതിയിലായിരുന്നു ക്രൈം നന്ദകുമാറിനെ (Police) പോലീസ് അറസ്റ്റ് ചെയ്തത്. മന്ത്രി വീണാ ജോര്‍ജിനെ അപമാനപ്പെടുത്തുന്ന രീതിയില്‍ വീഡിയോ സൃഷ്ടിച്ച്‌ അശ്ലീല വാര്‍ത്തയുണ്ടാക്കാന്‍ നന്ദകുമാര്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു യുവതിയുടെ പരാതി. നിഷേധിച്ചപ്പോള്‍ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയില്‍ നന്ദകുമാറിന്റെ ഓഫീസില്‍ നടത്തിയ റെയ്ഡില്‍ എട്ട് ഹാര്‍ഡ് ഡിസ്‌കുകള്‍ പിടിച്ചെടുത്തതായി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു വരികയാണ്. ഇയാളുടെ ബാങ്ക് അക്കൗണ്ട് രേഖകളും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഇയാളുടെ സ്ഥാപനത്തിന് ബ്രോഡ്കാസ്റ്റിംഗ് നിയമമനുസിച്ചുളള ലൈസന്‍സ് ഉണ്ടോയെന്നതും അന്വേഷിക്കും.

സമാനമായ ദുരനുഭവം നേരിട്ട മറ്റ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിട്ടുണ്ട്. തന്നെ എതിര്‍ക്കുന്നവരെ മോശമായി ചിത്രീകരിച്ച്‌ വാര്‍ത്തയുണ്ടാക്കി പ്രതികാരം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്നും മുന്‍ ജീവനക്കാരി പറയുന്നു. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലിനോട് നന്ദകുമാര്‍ സഹകരിച്ചില്ലെന്നാണ് വിവരം. അതിവിദഗ്ധമായി എല്ലാം നിഷേധിക്കുന്ന നിലപാടാണ് ഇയാള്‍ സ്വീകരിച്ചത്. റിമാന്‍ഡിലായ പ്രതിയുടെ നാല് ദിവസത്തെ കസ്റ്റഡിക്കായി തിങ്കളാഴ്ച പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...