മോദി ഭരിക്കുന്നിടത്തോളം യുവാക്കള്‍ക്ക് തൊഴില്‍ ലഭിക്കില്ല : രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : നരേന്ദ്ര മോദി പ്രധാനമന്ത്രി ആയിരിക്കുന്നിടത്തോളം കാലം രാജ്യത്തെ ചെറുപ്പക്കാര്‍ക്ക് തൊഴില്‍ ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏതാനും വന്‍കിട വ്യവസായികള്‍ക്കുവേണ്ടി മാത്രമാണ് മോദി പ്രവര്‍ത്തിക്കുന്നത്. നീതിക്കായി യുവാക്കള്‍ പ്രക്ഷോഭം ആരംഭിക്കുന്ന ദിവസം മോദി സര്‍ക്കാരിന്റെ പതനം ആരംഭിക്കുമെന്നും രാഹുല്‍ പറഞ്ഞു.

തന്റെ മാത്രമല്ല രാജ്യത്തെ എല്ലാവരുടെയും ഫോണ്‍ മോദി ചോര്‍ത്തിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി രാജ്യത്തെ ജനം ഉന്നയിക്കുന്ന ഒരു വിഷയത്തിലും മറുപടി നല്‍കാന്‍ നരേന്ദ്ര മോദി തയ്യാറല്ല.

തൊഴിലില്ലായ്മ, പെഗസസ്, വിവാദ കൃഷി നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളുന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ലമെന്റിലേക്കു സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഹുല്‍ ഗാന്ധി. യൂത്ത് കോണ്‍ഗ്രസ് ഓഫീസില്‍നിന്ന് ആരംഭിച്ച ഉടനെ മാര്‍ച്ച് തടഞ്ഞ പോലീസ് ദിഗ്വിജയ് സിങ്, ബി.വി ശ്രീനിവാസ് തുടങ്ങിയ നേതാക്കളെ കസ്റ്റഡിയിലെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഴ ശക്തം ; 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

0
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്ത മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ...

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...