ആവേശത്തിരയിളക്കി രാഹുൽ ഗാന്ധി റാന്നിയിൽ ; വീഡിയോ കാണാം

For full experience, Download our mobile application:
Get it on Google Play

റാന്നി : ആവേശത്തിരയിളക്കി രാഹുൽ ഗാന്ധി റാന്നിയിൽ. റാന്നി കണ്ടതിൽ വെച്ച് ഏറ്റവും വലിയ ജനസാഗരത്താൽ നിറഞ്ഞു രാഹുൽ ഗാന്ധിയുടെ റോഡ് ഷോ. യു ഡി എഫ്‌ സ്ഥാനാർഥി റിങ്കു ചെറിയാന്റെ തെരഞ്ഞെടുപ്പ്‌  പര്യടനത്തിനായി രാഹുൽ ഗാന്ധി ഉച്ചക്ക് 12:30-യോടെ റാന്നിയിൽ എത്തി ചേർന്നു.

നിരവധി വാഹനങ്ങളുടെയും  ആയിരക്കണക്കിന് പ്രവർത്തകരുടെയും അകമ്പടിയോടു കൂടിയാണ് രാഹുല്‍ഗാന്ധി ഇട്ടിയപ്പാറയില്‍ എത്തിച്ചേര്‍ന്നത്. റാന്നിയിലെ സ്വീകരണങ്ങൾ ഏറ്റു വാങ്ങിയ രാഹുൽ ഗാന്ധി പ്രസംഗിക്കുകയും ചെയ്തു. യു ഡി എഫ്‌ അധികാരത്തിൽ വന്നാൽ ന്യായ് പദ്ധതി നടപ്പിലാക്കുമെന്ന് രാഹുൽ ഗാന്ധി വാഗ്ദാനം നൽകി. 55% ചെറുപ്പക്കാരാണ് യു ഡി എഫ്‌ സ്ഥാനാർഥി പട്ടികയിലുള്ളത്. അതിൽ ഒരാളാണ് റാന്നിയിലെ റിങ്കു ചെറിയാൻ എന്നും അദ്ദേഹം അടുത്ത നിയമസഭയില്‍ ഉണ്ടാകണമെന്നും റാന്നിയിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.

രാഹുല്‍ ഗാന്ധിയുടെ റാന്നി സന്ദര്‍ശനത്തോടെ യു.ഡി.എഫ് കൂടുതല്‍ ഉര്‍ജ്ജസ്വലമായി. പ്രവര്‍ത്തകരില്‍ ആത്മവിശ്വാസം കൂടി. പ്രായഭേദമെന്യേ ശാരീരിക അവശതകള്‍ മറന്നുകൊണ്ടാണ് പലരും പൊരിവെയിലത്ത് രാഹുല്‍ഗാന്ധിയെ കാണാന്‍ കാത്തുനിന്നത്. വന്നവരില്‍ ഏറെയും നിക്ഷ്പക്ഷ വോട്ടര്‍മാര്‍ ആയിരുന്നുവെന്ന് പ്രവര്‍ത്തകര്‍ സൂചിപ്പിച്ചു.

രാഹുല്‍ഗാന്ധിയുടെ റാന്നിയിലെ സ്വീകരണ പരിപാടികള്‍ വീഡിയോ കാണാം

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...