‘ ജയിൽ‌ ശിക്ഷയിൽ ഭയമില്ല, എല്ലാം തുടങ്ങിയത് ആ ചോദ്യത്തിൽ നിന്ന് ‘ ; രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: ജനാധിപത്യത്തിനു മേൽ ആക്രമണം നടക്കുന്നുവെന്ന് വർത്താസമ്മേളനത്തിൽ രാഹുൽ ഗാന്ധി. തന്‍റെ പോരാട്ടം ജനാധിപത്യത്തിനു വേണ്ടിയാണ്. താൻ ആരെയും ഭയക്കുന്നില്ല. രാജ്യത്തിനെതിരെ ഒരിടത്തും സംസാരിച്ചിട്ടില്ലെന്നും ജയിൽ‌ ശിക്ഷയിൽ ഭയമില്ലെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച രാഹുൽ അദാനി-മോദി ബന്ധം വീണ്ടും ആവർത്തിച്ചു. അദാനിയും മോദിയുമായി ബന്ധമാണെന്നാണ് താൻ ചോദിച്ചത്. എല്ലാം തുടങ്ങിയത് ആ ചോദ്യത്തിൽ‌ നിന്നാണ്. ചോദ്യങ്ങൾ ഇനിയും ഉയർത്തും. അദാനിയുമായി വർഷങ്ങളായുള്ള ബന്ധമാണെന്ന് ലോക്സഭയിൽ ഉയർത്തിയ ചിത്രങ്ങളിൽ നിന്നും തന്നെ വ്യക്തമാണ്.

അദാനിക്കു വേണ്ടി രാജ്യത്തെ നിയമം മാറ്റുകയാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. ജയിലിലടച്ച് നിശബ്ദനാക്കാൻ പറ്റില്ല, തനിക്ക് പ്രധാന മന്ത്രിയെ ഭയമില്ലെന്നും ഇന്ത്യൻ നിയമ വ്യവസ്ഥയിൽ പൂർണ വിശ്വാസം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. വയനാടിലെ ജനങ്ങൾ തന്‍റെ കുടുംബക്കാരാണ്, അവരുമായി കുടുംബബന്ധമാണ്. വയനാടുകാർക്ക് താൻ ഒരു കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.അയോഗ്യതയെ താൻ ഭയക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർലമെന്‍റിൽ സംസാരിക്കാൻ താൻ തയ്യാറായിരുന്നു. സ്പീക്കർക്ക് കത്തും നൽകിയിരുന്നു. എന്നാൽ കത്തിന് സ്പീക്കർ മറുപടി നൽകിയില്ല. തന്‍റെ പ്രസംഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൊഴിൽ ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമം ; ഹൈദരാബാദ് സ്വദേശിയായ വിദ്യാർത്ഥി യുഎസിൽ ജീവനൊടുക്കി

0
വാഷിങ്ടണ്‍: ജോലി കണ്ടെത്താൻ സാധിക്കാത്തതിനെത്തുടർന്നുള്ള കടുത്ത മാനസിക സമ്മർദ്ദം മൂലമാണ് ഹൈദരാബാദ്...

കാലടി സർവകലാശാല വീണ്ടും വിവാദത്തിൽ ; 2018 മുതൽ ടാബുലേഷൻ രജിസ്റ്ററിൽ ഉദ്യോഗസ്ഥരുടെ ഒപ്പില്ല

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ ഡിഗ്രി പരീക്ഷകളുടെ മാർക്കിടലിൽ ക്രമക്കേട്...

യുവാവിനെ ചുറ്റികകൊണ്ട് ആക്രമിച്ച് കൊല്ലാൻ ശ്രമം ; പ്രതി പിടിയിൽ

0
കൊച്ചി: രാത്രി കച്ചവടം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാവിനെ പിന്തുടർന്ന് ചുറ്റിക കൊണ്ട്...

കാർഷികസബ്സിഡി : മന്ത്രിമാരും എംഎൽഎമാരും മേയറും ജില്ലാപഞ്ചായത്ത് അധ്യക്ഷരും പുറത്ത് ; ചട്ടം കർശനമാക്കി...

0
ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ...